ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​വ​ർ കാ​ട്ടി​ൽ കു​ടു​ങ്ങി

ത​ളി​പ്പ​റ​മ്പ്: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​വ​ർ കാ​ട്ടി​ൽ കു​ടു​ങ്ങി. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ അ​ല​ൻ വ​ർ​ഗീ​സി​ന്‍റെ വാ​ഹ​ന​മാ​ണ് കാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് ക​ണ്ണൂ​രി​ലെ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്ക് സു​ഖ​മി​ല്ലാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് കാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.

അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം വ​ലി​ച്ചു​ക​യ​റ്റി.

ക​ണ്ണ​പു​രം ഭാ​ഗ​ത്തു​നി​ന്ന് പ​രി​യാ​രം ഗ​വ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കാ​നാ​ണ് ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്. കാ​ടു​നി​റ​ഞ്ഞ് ഇ​ടു​ങ്ങി​യ, വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ത്ത കു​ഞ്ഞ​ൻ​ചാ​ൽ ഭാ​ഗ​ത്തു കൂ​ടി​യു​ള്ള വ​ഴി​യാ​ണ് ഗൂ​ഗി​ൾ മാ​പ്പ് കാ​ണി​ച്ച​ത്. ഇ​തു​വ​ഴി പോ​യ ജീ​പ്പ് ചെ​റി​യ താ​ഴ്ച​യി​ലേ​ക്ക് ചെ​രി​ഞ്ഞ് കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ത​ളി​പ്പ​റ​മ്പി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ വാ​ഹ​നം വ​ലി​ച്ചു​ക​യ​റ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →