റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാമ്പ് കടിയേറ്റ് മരിച്ച കുട്ടിയുടെ ജീവന്‍ തിരികെ കിട്ടാന്‍ വേപ്പിലയും ചാണകവരളിയും പൊതിഞ്ഞ് മൃതദേഹം സൂക്ഷിച്ചത് മൂന്നുദിവസം

.
ആഗ്ര: പാമ്പ് കടിയേറ്റ് മരിച്ച പത്തുവയസ്സുകാരന്‍ ജീവിതത്തിലേക്ക് തിരിച്ചുവരാനായി മൃതദേഹം സൂക്ഷിച്ചത് മൂന്നുദിവസം. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലെ ഹസായാന്‍ ഗ്രാമത്തിൽ .ഒക്ടോബര്‍ 20-നാണ് വിചിത്രമായ സംഭവം. പത്തുവയസ്സുകാരന് വീട്ടില്‍വെച്ചാണ് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ മൃതദേഹം തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു

മന്ത്രവാദിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ വീട്ടിലെത്തിച്ച് വേപ്പിലയും ചാണകവറളിയുംകൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കുകയായിരുന്നു.

, ഇതിനിടെ ചില അയല്‍ക്കാര്‍ മഥുരയില്‍ ഒരു മന്ത്രവാദിയുണ്ടെന്നും അവിടെ കൊണ്ടുപോയാല്‍ കുട്ടിയ്ക്ക് ജീവന്‍ തിരികെകിട്ടുമെന്നും വീട്ടുകാരോട് പറഞ്ഞു. ഇതനുസരിച്ച് കുടുംബം മന്ത്രവാദിയുടെ അടുത്തെത്തി. എന്നാല്‍, മന്ത്രവാദിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടെന്ന് മനസിലായതോടെ കുടുംബം മൃതദേഹവുമായി തിരികെ മടങ്ങി. തുടര്‍ന്നാണ് വേപ്പിലയും ചാണകവറളിയുംകൊണ്ട് പൊതിഞ്ഞ് കുട്ടിയുടെ മൃതദേഹം സൂക്ഷിച്ചത്. ഒടുവില്‍ പോലീസ് ഇടപെട്ടതോടെയാണ് മൃതദേഹം സംസ്‌കരിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *