തൃശൂര്‍: കുന്നംകുളത്ത് പുതുച്ചേരി മദ്യം വിറ്റ യുവാവ് അറസ്റ്റില്‍. ചെറുവത്താനി സ്വദേശി കുണ്ടുകണ്ടത്തില്‍ വീട്ടില്‍ രാജേഷ് (37) ആണ് അറസ്റ്റിലായത്. കുന്നംകുളം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് രാജേഷിനെ അറസ്റ്റ് ചെയ്തത്.
പ്രതിയെ റിമാന്‍ഡ് ചെയ്തു.
പുതുച്ചേരിയില്‍ മാത്രം വില്പനാനുമതിയുള്ള മൂന്നര ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവുമായി പ്രതി പിടിയിലാവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


