കല്‍പ്പറ്റ: പുല്‍പ്പള്ളി ടൗണിനടുത്ത കൃഷിയിടത്തില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാറിന്‍റെ മകള്‍ കനിഷ്‌ക (16)യാണ് മരിച്ചത്. സെപ്തംബർ 7 ഞായറാഴ്ച വൈകുന്നേരം മുതല്‍ കനിഷ്‌കയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുല്‍പ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും തെരച്ചില്‍ നടത്തുന്നതിനിടെ യാണ് തിങ്കളാഴ്ച ഉച്ചയോടെ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പടിഞ്ഞാറത്തറയിലെ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് കനിഷ്‌ക.
. പുല്‍പ്പള്ളി പോലീസ് ഇന്‍സ്പെക്ടടര്‍ ബിജു ആന്‍റണിയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അമ്മ: വിമല. സഹോദരങ്ങള്‍: അമര്‍നാഥ്, അനുഷ്‌ക


