റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്ക് തുടക്കമായി

August 7, 2025 - 6:35 pm

തിരുവനന്തപുരം | പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ വീണ്ടും തുടങ്ങി. ഭരണസമിതി, ഉപദേശക സമിതി സംയുക്ത യോ​ഗത്തിലാണ് നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളുണ്ടായത്. ബി നിലവറ തുറക്കുന്ന വിഷയത്തിൽ ഭരണസമിതിയോട് തീരുമാനം എടുക്കാൻ നേരത്തേ സുപ്രീം കോടതി നിർദേശിച്ചിരുന്നു.

തിടുക്കപ്പെട്ടുള്ള നീക്കമുണ്ടാകില്ലെന്നാണ് സൂചന.

സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ യോഗത്തിൽ തന്ത്രി പങ്കെടുത്തിരുന്നില്ല. ഇവരുടെ അഭിപ്രായം തേടി മാത്രമാകും തുടർനീക്കം. വിശ്വാസപരമായി നിരവധി ഐതിഹ്യങ്ങൾ നിലനിൽക്കുന്നതിനാൽ തിടുക്കപ്പെട്ടുള്ള നീക്കമുണ്ടാകില്ലെന്നാണ് സൂചന.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *