റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട് ജില്ലയില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുന്നു

July 7, 2025 - 1:06 pm

പാലക്കാട് | പാലക്കാട് ജില്ലയില്‍ നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമായി തുടരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗവ്യാപനം തടയാന്‍ ലക്ഷ്യമിട്ട് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു..പാലക്കാട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച രോഗിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 173 പേരാണുള്ളത്. ഇതില്‍ 100 പേര്‍ പ്രൈമറി കോണ്ടാക്ട് ആണ്. അതില്‍ കുടുംബാംഗങ്ങളും ബന്ധുക്കളും ആരോഗ്യപ്രവര്‍ത്തകരുമുണ്ട്. അതില്‍ തന്നെ 52 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് ആണ്. ബാക്കി 73 പേര്‍ സെക്കന്‍ഡറി കോണ്ടാക്ട് ആണ്.ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം പരിശോധിച്ച അഞ്ച് സാമ്പിളുകള്‍ നെഗറ്റീവ് ആയിരുന്നു. മറ്റ് നാലുപേരുടെ പരിശോധനാഫലം തിങ്കളാഴ്ച (07.07.2025)ഉച്ചയോടെ ലഭിക്കും.

മണ്ണാര്‍ക്കാട് തച്ചമ്പാറ സ്വദേശിയായ 38-കാരിക്കാണ് നിപ സ്ഥിരീകരിച്ചത്
.

പാലക്കാട് മെഡിക്കല്‍ കോളജിലും മഞ്ചേരിയിലുമായി 12 പേര്‍ നിലവില്‍ ഐസൊലേഷനിലുണ്ട്. ഇവരെ കൂടാതെ, രോഗിയുടെ മകന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷനിലാണ്.മണ്ണാര്‍ക്കാട് തച്ചമ്പാറ സ്വദേശിയായ 38-കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. ഇവരെ വിദഗ്ധചികിത്സയ്ക്കായി പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍കോളേജിലേക്ക് മാറ്റുകയായിരുന്നു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *