തൃശൂര്‍ പൂരം കലക്കൽ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം | തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. അന്വേഷണസംഘ തലവന്‍ ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുവച്ചായിരുന്നു മൊഴി രേഖപ്പെടുത്തിയത്. രണ്ട് ദിവസം മുന്‍പായിരുന്നു മൊഴിയെടുക്കല്‍.നിലവിലെ മൊഴി പരിശോധിച്ച ശേഷം വീണ്ടും മൊഴി രേഖപ്പെടുത്തുമെന്നു അന്വേഷണസംഘം അറിയിച്ചു.

പൂരം അലങ്കോലപ്പെട്ടെന്ന് അറിയിച്ചത് ബിജെപി പ്രവര്‍ത്തകരാണെന്നും ഇതനുസരിച്ചാണ് താന്‍ ആംബുലന്‍സില്‍ സംഭവസ്ഥലത്തേക്ക് എത്തിയതെന്നും സുരേഷ് ഗോപി മൊഴി നല്‍കിയതായാണ് വിവരം.

സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

ചടങ്ങുകള്‍ അലങ്കോലമായതിന്റെ പേരില്‍ തിരുവമ്പാടി വിഭാഗം പൂരം നിര്‍ത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മറ്റു വാഹനങ്ങള്‍ക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →