റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിലമ്പൂരിൽ അന്‍വറിന്റെ പിന്തുണ നിര്‍ണായകമാണെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ

May 28, 2025 - 4:03 pm

കണ്ണൂര്‍ | തൃണമൂല്‍ കോണ്‍ഗ്രസ്സ്് നേതാവും മുന്‍ എം എല്‍ എയുമായ പി വി അന്‍വറിന്റെ കൈവശമുള്ള വോട്ട് ലഭിച്ചില്ലെങ്കില്‍ യു ഡി എഫിന് നിലമ്പൂരില്‍ തിരിച്ചടിയാകുമെന്ന് മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. അന്‍വര്‍ യു ഡി എഫില്‍ എത്തിയാല്‍ മുതല്‍ക്കൂട്ടാകുമെന്നും കെ സുധാകരന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഉപതിരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിച്ചാല്‍ യു ഡി എഫിന് തിരിച്ചടിയാകും.

പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ യു ഡി എഫിന് തിരിച്ചടിയാകും. അന്‍വറിന്റെ പിന്തുണ നിര്‍ണായകമാണ്. അന്‍വര്‍ നിലവില്‍ മറ്റൊരു പാര്‍ട്ടിയുടെ ഭാഗമാണ്. യു ഡി എഫ് സ്ഥാനാര്‍ഥിയെ എതിര്‍ക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. അന്‍വര്‍ വേണ്ട എന്ന നിലയില്‍ മുന്നണിക്കുള്ളില്‍ ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് മരവിപ്പിക്കാന്‍ തങ്ങളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകും.

അന്‍വര്‍ മുന്നണിയില്‍ വരണം എന്നാണ് തന്റെ ആഗ്രഹമെന്നും സുധാകരൻ.

അന്‍വര്‍ മുന്നണിയില്‍ വരുന്നതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിര്‍പ്പുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് അദ്ദേഹത്തോട് ചോദിക്കണമെന്നായിരുന്നു സുധാകരന്‍ നല്‍കിയ മറുപടി. അന്‍വര്‍ മുന്നണിയില്‍ വരണം എന്നാണ് തന്റെ ആഗ്രഹമെന്നും കെ സുധാകരന്‍ പറഞ്ഞു. സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കണം. ഒരു വട്ടമെങ്കിലും പരസ്പരം സംസാരിച്ചാല്‍ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്. രണ്ട് ദിവസം കാത്തിരിക്കണം. അന്‍വര്‍ മുന്നണിയില്‍ വരണമെന്നാണ് മുസ്ലിം ലീഗിന്റെ ആഗ്രഹമെന്നും കെ സുധാകരന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *