കട്ടപ്പന (ഇടുക്കി): കട്ടപ്പനയില്‍ സ്വര്‍ണക്കട ഉടമ കടയിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. സ്വർണവ്യാപാരി സണ്ണി ഫ്രാൻസിസ് (പവിത്ര ജ്വല്ലറി) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 11-നാണ് നഗരത്തിലുള്ള കടയുടെ ലിഫ്റ്റിൽ സണ്ണി കുടുങ്ങിയത്.
അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി ലിഫ്റ്റ് പൊളിച്ച് സണ്ണിയെ പുറത്തെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സണ്ണിയെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില വഷളായതിനെ തുടർന്ന് രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു..
.