ടെല്‍ അവീവ്: ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈലാക്രമണത്തില്‍ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തിരിച്ചടി ഒന്നില്‍ ഒതുങ്ങില്ലെന്നും നെതന്യാഹു മുന്നറിയിപ്പ് നല്കി. ഇറാന്റെ പിന്തുണയുള്ള വിമതര്‍ക്കെ തിരെ ഇസ്രായേല്‍ മുമ്പും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഭാവിയിലും നടപടിയെടുക്കുമെന്നും നെതന്യാഹു പറഞ്ഞു.
കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടക്കാതെ നെതന്യാഹു
വ്യോമ പ്രതിരോധ സംവിധാനങ്ങളെ പരാജയപ്പെടുത്തി കൊണ്ടാണ് യെമനില്‍നിന്ന് ഹൂതി വിമതര്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ ഇസ്രയേലിലെ സുരക്ഷാ പ്രധാന്യമുള്ള മേഖലയില്‍ പതിച്ചത്. ആക്രമത്തിന് പിന്നാലെ സൈനിക നേതൃത്വവുമായി ഫോണില്‍ ചര്‍ച്ച നടത്തിയ നെതന്യാഹു ഉന്നതതല യോഗവും വിളിച്ചിരുന്നു. ഇസ്രയേല്‍ പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ച നെതന്യാഹു അതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് കടന്നില്ല.
ഒറ്റയടിക്ക് സംഭവിക്കുന്ന കാര്യമല്ല, പക്ഷേ പ്രഹരങ്ങളുണ്ടാകും‘
.
ഇതിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നെതന്യാഹു വീഡിയോ സന്ദേശം പങ്കുവെച്ചത്. ഞങ്ങള്‍ മുന്‍കാലങ്ങളില്‍ അവര്‍ക്കെതിരെ പ്രവര്‍ത്തിച്ചിട്ടുണ്ട്, ഭാവിയിലും ഞങ്ങള്‍ പ്രവര്‍ത്തിക്കും. എനിക്ക് എല്ലാം വിശദമായി പറയാന്‍ കഴിയില്ല. അമേരിക്കയുമായും സഹകരിക്കും. ഇത് ഒറ്റയടിക്ക് സംഭവിക്കുന്ന കാര്യമല്ല, പക്ഷേ പ്രഹരങ്ങളുണ്ടാകും’ നെതന്യാഹു പറഞ്ഞു

