തിരുവനന്തപുരം |അനധികൃത സ്വത്ത് സമ്പാദന കേസില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിന് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കി. വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച അന്തിമ റിപോര്‍ട്ടിലാണ് അജിത് കുമാറിന്തിരായ ആരോപണങ്ങളില്‍ അഴിമതി തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് ( മാർച്ച് 25) വിജിലന്‍സ് കോടതി ഈ വിഷയത്തില്‍ പരിഗണന നടത്താനിരിക്കെയാണ് ഈ റിപോര്‍ട്ട് പുറത്തുവന്നത്. തിരുവനന്തപുരം കവടിയാറില്‍ നടന്ന ആഡംബര വീട് നിര്‍മാണം, ഫ്‌ളാറ്റ് വാങ്ങല്‍, സ്വര്‍ണക്കടത്ത് എന്നീ വിഷയങ്ങളാണ് അന്വേഷണം നടന്ന പ്രധാന മേഖലകള്‍.
നാല് പ്രധാന ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്
മുൻ എം.എൽ.എ. പി.വി. അന്‍വറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സ് അന്വേഷണം. അജിത് കുമാറിനെതിരെ നാല് പ്രധാന ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്: സ്വര്‍ണക്കടത്ത്: കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്.പി. സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചതായുമായിരുന്നു പ്രധാന ആരോപണം. എന്നാൽ, അന്വേഷണം പൂര്‍ത്തിയായപ്പോള്‍ ഇത് അടിസ്ഥാനരഹിതമാണെന്ന് വിജിലന്‍സ് കണ്ടെത്തി.
തിരുവനന്തപുരം കവടിയാറില്‍ അജിത് കുമാര്‍ ആഡംബര വീട് നിര്‍മിച്ചതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ഉണ്ടായിരുന്നു. എന്നാല്‍, ഇത് അജിത് കുമാര്‍ എസ്.ബി.ഐയില്‍ നിന്ന് എടുത്ത വായ്പയിലൂടെയാണെന്ന് വിജിലന്‍സ് കണ്ടെത്തി. കൂടാതെ, സര്‍ക്കാരിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. ഫ്‌ളാറ്റ് വാങ്ങൽ: കുറവന്‍കോണത്ത് ഫ്‌ളാറ്റ് വാങ്ങിയതിനു 10 ദിവസത്തിനുള്ളില്‍ ഇരട്ടിവിലയ്ക്ക് വിറ്റുവെന്ന ആരോപണം ഉയർന്നിരുന്നു. എന്നാല്‍, സ്വാഭാവിക വില വര്‍ധനയാണ് ഫ്‌ളാറ്റിന് സംഭവിച്ചതെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു.
ആരോപണങ്ങള്‍ വിജിലന്‍സ് പൂര്‍ണമായും തള്ളി
.
അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ വിജിലന്‍സ് പൂര്‍ണമായും തള്ളിയതോടെ, അദ്ദേഹത്തിന് അനധികൃത സ്വത്ത് സമ്പാദന കേസില്‍ മോചനം ലഭിച്ചു
