റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഈങ്ങാപ്പുഴകൊലപാതകത്തിൽ യുവാവ് ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചില്ലെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി

March 19, 2025 - 11:17 am

കോഴിക്കോട് | താമരശേരി ഈങ്ങാപ്പുഴയില്‍ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് ആക്രമണസമയത്ത് ലഹരി ഉപയോഗിച്ചില്ലെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊലപാതക സമയത്ത് പ്രതി യാസിര്‍ ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്. ലഹരിയുടെ സാന്നിധ്യം യാസറിലുണ്ടായിരുന്നില്ലെന്നാണ് കണ്ടെത്താല്‍.സ്വബോധത്തോടെ ആസൂത്രിതമായാണ് പ്രതി കുറ്റത്യം നടത്തിയിരിക്കുന്നത്.

കൊലപ്പെടുത്താനായി പുതിയ കത്തി നേരത്തെ വാങ്ങി സൂക്ഷിച്ചു.

കൈയില്‍ക്കരുതിയിരുന്ന കത്തി ഉപയോഗിച്ചാണ് യാസര്‍ കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാന്റെ മകള്‍ ഷിബില(24)യെ കുത്തിക്കൊന്നത്. തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദുറഹ്മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേല്‍പ്പിച്ച് യാസിര്‍ രക്ഷപ്പെടുകയായിരുന്നു. രാത്രി 12 മണിയോടെയാണ് കൊഴിക്കോട് മെഡിക്കല്‍ കൊളജിന് സമീപം പിടിയിലാകുന്നത്.

ലഹരിക്കടിമയാണെന്ന് ബന്ധുക്കള്‍.

ഇയാള്‍ ലഹരിക്കടിമയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത യാസറിനെ താമരശ്ശേരി പോലീസിന് കൈമാറി. തുടര്‍ന്നാണ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. ഗുരുതരമായി പരിക്കേറ്റ ഷിബിലയുടെ പിതാവ് അബ്ദുറഹ്മാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മാതാവ് ഹസീന താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *