റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പൊലീസുകാരെ അക്രമിച്ച മുൻ സൈനീകൻ അറസ്റ്റിൽ

March 18, 2025 - 4:55 am

കൊല്ലം: അഞ്ചലില്‍ പരാതി അന്വേഷിക്കാന്‍ ചെന്ന പൊലീസുകാരെ അക്രമിച്ച മുന്‍ സൈനികന്‍ അറസ്റ്റില്‍. ഈട്ടിമൂട് സ്വദേശി ബിനുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്ത്.ബിനു മദ്യപിച്ച്‌ ബഹളം ഉണ്ടാക്കുന്നു എന്ന് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സംഘം ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസുകാരെ അക്രമിച്ചത്.

ബിനുവിനെതിരെ കേസെടുത്തിട്ടുണ്ട്.

പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസുകാരെ അക്രമിച്ചതിന് പുറമെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയതിനും പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനും ബിനുവിനെതിരെ കേസെടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *