കൊച്ചി | വിദേശ രാജ്യങ്ങളില്‍ നിന്നു സ്ത്രീകള്‍ വഴിയുള്ള ലഹരികടത്ത് കൊച്ചിയില്‍ പിടികൂടി. മുംബൈ സ്വദേശിനികളായ സബാ റാഷിദ്, ഷാജിയ അമര്‍ ഹംസ എന്നിവരെയാണ് ഹൈബ്രിഡ് കഞ്ചാവുമായി കസ്റ്റംസ് പിടികൂടിയത്.
രാജ്യാന്തര ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും.
ബാങ്കോക്കില്‍ നിന്നുമാണ് ഇവര്‍ നെടുമ്പാശ്ശേരിയിലെത്തിയത്. സബായുടെ പക്കല്‍ നിന്ന് 754 ഗ്രാമും ഷാജിയയുടെ പക്കല്‍ നിന്ന് 750 ഗ്രാമും കഞ്ചാവാണ് കണ്ടെടുത്തത്. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് വിശദമായി പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് വലിയ പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. ഇവര്‍ക്ക് രാജ്യാന്തര ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും അധികൃതര്‍ പരിശോധിച്ചുവരുകയാണ്.

