റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയൻ സ്വയം പ്രഖ്യാപിത ക്യാപ്റ്റനെന്ന് മുൻ എം.പി.കെ.മുരളീധരൻ

March 7, 2025 - 5:14 am

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തില്‍ ആദ്യമായി പാർട്ടി സെക്രട്ടറിയെ പോലും നോക്കുകുത്തിയാക്കി സ്വയം പ്രഖ്യാപിത ക്യാപ്റ്റനായ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുൻ എം.പി.കെ.മുരളീധരൻ പറഞ്ഞു. കായികരംഗത്തോട് സർക്കാർ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദേശീയ കായിക വേദി ജില്ലാ കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം.

മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയാണ് സിപിഎം സമ്മേളനത്തില്‍ റിപ്പോർട്ട് അവതരിപ്പിക്കുക

മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെയാണ് വരുംകാല വികസനമെന്ന പേരില്‍ സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ റിപ്പോർട്ട് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കായിക വേദി ജില്ലാ പ്രസിഡന്റ് പുങ്കുംമൂട് അജി അദ്ധ്യക്ഷത വഹിച്ചു. കായിക വേദി സംസ്ഥാന പ്രസിഡന്റ് നജ്മുദ്ദീൻ മുഖ്യ പ്രഭാക്ഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ ശശിധരൻ നായർ, അഷറഫ്, ജില്ലാ വൈസ് പ്രസിഡന്റ് മനോജ് തുടങ്ങിയവർ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *