രുവനന്തപുരം : കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ സമരത്തിലാണ് . ആശാ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കേണ്ട വേതനം സംബന്ധിച്ച പ്രശ്നങ്ങളാണ് സമരത്തിന് കാരണം.യഥാർത്ഥത്തിൽ തുക വര്‍ധിപ്പിക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാട് . വിഷയം ഡല്‍ഹിയിലുമായി ബന്ധപ്പെട്ടതാണ്. കേന്ദ്ര സര്‍ക്കാര്‍ നല്‍കേണ്ട 100 കോടി രൂപ അനുവദിച്ചിട്ടില്ല . ഇതാണ് വിഷയം.ഈ വിഷയത്തിൽ മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയി ആശാ വര്ക്കര്മാരോടൊപ്പം സമരം ചെയ്യാന്‍ തയ്യാറാണെന്നും അറിയിച്ചു.
കേന്ദ്രം 100 കോടി രൂപ അനുവദിക്കേണ്ടതുണ്ട്.
ഇത് 2023-24 സാമ്പത്തിക വര്‍ഷവുമായി ബന്ധപ്പെട്ട വിഷയമാണ്, ആ വര്‍ഷത്തില്‍ കേന്ദ്രം 100 കോടി രൂപ അനുവദിക്കേണ്ടതുണ്ട്. ആശാ വര്‍ക്കര്‍മാരുടെ വേതനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ആവശ്യമായ 100 കോടി രൂപ കേന്ദ്രം നല്‍കിയില്ല. തുക വര്‍ധിപ്പിക്കണമെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇത് സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന് ഉണ്ടെന്നും, ആശാ വര്‍ക്കേഴ്സുമായി വിഷയത്തെ കുറിച്ച് വിശദമായ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിമാസം 7000 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്,
കേരളമാണ് ആശാ വര്‍ക്കേഴ്സിന് ഏറ്റവും കൂടുതൽ ഓണറേറിയം നല്കുന്ന സംസ്ഥാനം. പ്രതിമാസം 7000 രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്, മറ്റ് ചില സംസ്ഥാനങ്ങള്‍ 1500 രൂപ മാത്രമാണ് നല്‍കുന്നത്. നിലവിലെ രണ്ട് ആവശ്യങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങളല്ലെന്നും ചര്‍ച്ചയ്ക്ക് രാജ്യത്തെ ആരുമായും എപ്പോഴെങ്കിലും തുറന്ന വാതായനമാണ് സര്‍ക്കാരിന്റെ നിലപാടെന്നുമാണ് മന്ത്രിയുടെ വിശദീകരണം

