ഹൈലൈറ്റുകൾ
- എലത്തൂർ സീറ്റിലെ തോൽവിയെ തുടർന്ന് എൻസിപിക്കുള്ളിൽ വലിയ കലാപവും വിമർശനവും ഉയർന്നു.
- സ്ഥാനാർഥി നിർണയത്തിലെ പിഴവാണ് തോൽവിക്ക് പ്രധാന കാരണമെന്ന് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും വിലയിരുത്തുന്നു.
- ശശീന്ദ്രൻ സ്ഥാനാർഥിയായില്ലെങ്കിൽ എലത്തൂർ സീറ്റ് എൽഡിഎഫിന് നിലനിർത്താനായേനെയെന്ന് എൻസിപി നേതാക്കൾ അഭിപ്രായപ്പെടുന്നു.
- എലത്തൂരിലെ തോൽവിയോടെ എൻസിപിക്ക് കോഴിക്കോട് ജില്ലയിൽ ഒരു എംഎൽഎ പോലും ഇല്ലാത്ത അവസ്ഥയായി.
- ജില്ലാ നേതൃത്വത്തിന്റെ എതിർപ്പുകൾ മറികടന്ന്, Pinarayi Vijayan ഉൾപ്പെടെയുള്ള ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് ശശീന്ദ്രൻ വീണ്ടും സ്ഥാനാർഥിയായത്
കോഴിക്കോട്: എന്‍സിപിയുടെ എലത്തൂര്‍ സീറ്റിലെ തോല്‍വിയില്‍ പാര്‍ട്ടിയില്‍ കലാപം. ദേശീയ നേതൃത്വത്തെയും പിണറായി വിജയനെയും ഉള്‍പ്പെടെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് മന്ത്രി എ.കെ. ശശീന്ദ്രന്റെ തോല്‍വി വലിയൊരു വിഭാഗം ചര്‍ച്ചയാക്കുന്നത്. മറ്റിടങ്ങളില്‍ രാഷ്ട്രീയ കാറ്റ് പ്രതികൂലമായപ്പോള്‍ എലത്തൂരില്‍ സ്ഥാനാര്‍ഥിനിര്‍ണയമാണ് പാളിയതെന്നാണു നേതാക്കളില്‍ ഭൂരിഭാഗവും പറയുന്നത്. തോല്‍വിയോടെ ശശീന്ദ്രന്റെ പാര്‍ലമെന്റ് രാഷ്ട്രീയം അവസാനിച്ചുവെന്നും ഇനിയൊരു തിരിച്ചുവരവ് ഇല്ലെന്നുമാണ് അദ്ദേഹത്തിന്റെ അനുയായികള്‍ വരെ പറയുന്നത്.
ശശീന്ദ്രനല്ലായിരുന്നെങ്കിൽ എലത്തൂർ എൽഡിഎഫിനു നിലനിർത്താൻ കഴിയുമായിരുന്നു എന്നാണ് എൻസിപി വിലയിരുത്തൽ
.
തോല്‍വിയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണത്തിന് ശശീന്ദ്രന് ഇതുവരെ തയാറായിട്ടില്ല. എലത്തൂർ കൈവിട്ടതുമായി ബന്ധപ്പെട്ട് എൻസിപിയിൽ പൊട്ടിത്തെറിയിലേക്കാണു കാര്യങ്ങൾ പോകുന്നത്. അരനൂറ്റാണ്ടായി എംഎൽഎയും കാൽനൂറ്റാണ്ടായി മന്ത്രിയും ഉണ്ടായിരുന്ന എൻസിപി, എലത്തൂരിലെ തോൽവിയോടെ സംപൂജ്യരായി. മന്ത്രി എ.കെ.ശശീന്ദ്രൻ സ്ഥാനാർഥിയാകാൻ കാണിച്ച അമിത താത്പര്യം വിനയായെന്നാണു പാർട്ടിയിലെ പ്രാഥമിക വിലയിരുത്തൽ. ശശീന്ദ്രനല്ലായിരുന്നെങ്കിൽ ബേപ്പൂർ പോലെ എലത്തൂരും എൽഡിഎഫിനു നിലനിർത്താൻ കഴിയുമായിരുന്നു എന്നാണ് എൻസിപി വിലയിരുത്തുന്നത്. ജില്ലാ നേതൃത്വം ഉയര്‍ത്തിയ കലാപങ്ങള്‍ മറികടന്ന് ദേശീയ നേതാക്കളുടെ പിന്തുണയോടെയാണ് ശശീന്ദ്രന് എലത്തൂരില്‍ നാലാം തവണയും സ്ഥാനാര്‍ഥിയായത്. എല്‍ഡിഎഫിന്റെ ജില്ലയിലെ ഏറ്റവും സുരക്ഷിത സീറ്റില്‍ അത് വലിയ തിരിച്ചടിയായി മാറിയെന്നുമാത്രമല്ല എന്‍സിപിക്ക് ആദ്യമായി ജില്ലയില്‍ ഒരു എംഎല്‍എ ഇല്ലാതാവുകയും ചെയ്തു.
എല്ലാകാലത്തും ശശീന്ദ്രന് തുണയായി പിണറായി വിജയൻ
എന്‍സിപിക്കും അതിന്റെ പഴയ രൂപമായ കോണ്‍ഗ്രസ്-എസിനും ജില്ലയില്‍ വലിയ രാഷ്ട്രീയ സ്വാധീനമില്ലെങ്കിലും സിപിഎം കരുത്തില്‍ വിജയിച്ചുപോരുകയായിരുന്നു. എന്‍സിപി ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദിനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ജില്ലാ നേതൃത്വം ആവശ്യപ്പെട്ടത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുപ്പം എല്ലാകാലത്തും ശശീന്ദ്രന് തുണയാകുകയായിരുന്നു.


