റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹോസ്റ്റലില്‍ ഓണ്‍ലൈനായി പിസ്സ ഓര്‍ഡര്‍ ചെയ്ത നാല് വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റല്‍ അധികൃതര്‍ പുറത്താക്കി

February 9, 2025 - 8:17 pm

മഹാരാഷ്ട്ര : ഹോസ്റ്റലില്‍ ഓണ്‍ലൈനായി പിസ്സ ഓര്‍ഡര്‍ ചെയ്തതിനെ തുടര്‍ന്ന് നാല് വിദ്യാര്‍ത്ഥിനികളെ ഹോസ്റ്റല്‍ അധികൃതര്‍ പുറത്താക്കി. ഒരു മാസത്തേയ്ക്കാണ് വിദ്യാര്‍ത്ഥിനികളെ പുറത്താക്കിയത്. മഹാരാഷ്ട്രയിൽ സാമൂഹിക നീതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സോഷ്യല്‍ വെല്‍ഫെയര്‍ ഹോസ്റ്റലിലാണ് സംഭവം. 250 വിദ്യാര്‍ത്ഥികളാണ് ഇവിടത്തെ അന്തേവാസികള്‍.

ഔദ്യോഗിക നോട്ടീസ് നല്‍കി ഹോസ്റ്റല്‍ പ്രവേശനം നിഷേധിക്കുകയായിരുന്നു

ഒരു മുറിയില്‍ നിന്ന് പിസ്സ ഓര്‍ഡര്‍ ചെയ്തതായി അറിഞ്ഞതിനെത്തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ മിനാക്ഷി നരഹാരെ വിദ്യാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക നോട്ടീസ് നല്‍കി ഹോസ്റ്റല്‍ പ്രവേശനം നിഷേധിക്കുകയുമായിരുന്നു. ഒരു മാസത്തേക്ക് അവരുടെ ഹോസ്റ്റല്‍ പ്രവേശനം നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെബ്രുവരി 8 നകം പിസ്സ ഓര്‍ഡര്‍ ചെയ്തതായി ആരും സമ്മതിച്ചില്ലെങ്കില്‍ നാലുപേരെയും ഒരു മാസത്തേക്ക് പുറത്താക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *