തൃശൂർ : തൃശൂർ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയത്തിന് സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണം സഹായകമായെന്നും സി.പി.എം പ്രവർത്തന റിപ്പോർട്ടില്‍ പരാമർശംമുണ്ട്.
വോട്ടർമാരെ മനസിലാക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായി
വോട്ടർമാരെ ചേർക്കുന്നതില്‍ വീഴ്ച പറ്റി . വോട്ടർമാരെ മനസിലാക്കുന്നതിലും ജാഗ്രതക്കുറവുണ്ടായെന്നും റിപ്പോർട്ടില്‍ പറയുന്നു.പുതുതായി ചേർത്ത വോട്ടർ പട്ടിക പരിശോധിക്കുന്നതില്‍ പാളിച്ചയുണ്ടായി. എല്‍.ഡി.എഫ് ചേർത്ത വോട്ടുകള്‍ എല്‍.ഡി.എഫിന് തന്നെ ലഭിച്ചോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
ക്രൈസ്തവ, ന്യൂനപക്ഷ പ്രീണന സമീപനം എല്‍.ഡി.എഫ് സ്വീകരിക്കുന്നു എന്ന പ്രചാരണം
അതോടൊപ്പം ക്രൈസ്തവ, ന്യൂനപക്ഷ പ്രീണന സമീപനം എല്‍.ഡി.എഫ് സ്വീകരിക്കുന്നു എന്ന പ്രചാരണം എൻ.ഡി.എയ്ക്ക് ഗുണകരമായെന്നും മോദി ഗ്യാരണ്ടി സ്വാധീനിച്ചെന്നും റിപ്പോർട്ടിലുണ്ട്.തൃശൂർ കോർപ്പറേഷൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സി.പി.എം നേതാവുമായ വർഗീസ് കണ്ടംകുളത്തിയുടെ റഷ്യൻ സന്ദർശനം പാർട്ടിയെ യഥാസമയം അറിയിച്ചില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.


