തിരുവനന്തപുരം: മാധ്യമങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി വെള്ളിയാഴ്ച വീണ്ടും സംസാരിച്ചു. ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി ചില മാധ്യമങ്ങളും ചേർന്നു പ്രവർത്തിക്കുന്നു എന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിനെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ പ്രൊഫഷണൽ ഉപജാപ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിൻറെ കൂടെ ചില മാധ്യമങ്ങളും ഉണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. മുമ്പത്തെ മുഖ്യമന്ത്രിയെ പോലെ ആണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയും ഇന്ന് ആക്കി തീർക്കലാണ് ഇവരുടെ ആവശ്യം. ഇത് വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇടതു സർക്കാർ യശസില്‍ ചിലർക്ക് പൊള്ളൽ ഉണ്ടാകുന്നു. അതിനെ നേരിടാൻ കഴിയാത്തതുകൊണ്ടാണ് ഉപജാപങ്ങളിലൂടെ നേരിടാൻ ശ്രമിക്കുന്നത്. ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസും വാസസ്ഥലവും മുമ്പത്തെ മുഖ്യമന്ത്രിയെ പോലെ ആണെന്ന് വരുത്തി തീർക്കണം. വൃത്തികെട്ട കഥകൾ ഇനി പറയണോ? ആ നിലയ്ക്ക് ചിത്രീകരിക്കുന്നത് എന്തിനാണ് ? ജനം എല്ലാം മനസ്സിലാകുന്നുണ്ട് അതിൽ തനിക്ക് വിശ്വാസം അതുകൊണ്ടാണ് തെറ്റായ വാർത്ത കൊടുക്കുമ്പോഴും ഒരു തരത്തിലുള്ള മനസ്സ് ചാഞ്ചല്യവും ഉണ്ടാകാത്തത് . സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടി പറയുന്ന സമയത്ത് പിണറായി വിജയൻ രോഷാകുലനായി.
സ്വപ്ന സുരേഷിൻറെ ബാങ്ക് ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിൽ കൈക്കൂലിയായി ലഭിച്ചതാണെന്ന് സ്വപ്ന സുരേഷ് മൊഴി നൽകി. ഇതിനെ പറ്റി മാധ്യമങ്ങള്‍ പത്രസമ്മേളനത്തില്‍ ചോദിക്കുകയായിരുന്നു. ഇതിന്റെ വാസ്തവികത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചാരിറ്റിയുടെ ഭാഗമായാണ് റെഡ് ക്രസന്റ് വീടു വച്ചു നല്‍കാമെന്ന് പറഞ്ഞത്. അതിന് സ്ഥലം വിട്ടു കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇതില്‍ സര്‍ക്കാറിന് ഇടപെടാന്‍ സാധിക്കില്ല എന്നും പിണറായി വിജയന്‍ പറഞ്ഞു.




