കോഴിക്കോട് : കരിപ്പൂർ വിമാന ദുരന്തത്തിൽ മരിച്ച ഒരാൾക്ക് കോവിഡd രോഗബാധിത ഉണ്ടെന്ന് കണ്ടെത്തി. സുധീർ വലിയവീട്ടില്‍ വാരിയത്ത് എന്ന ആൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരോടും നിരീക്ഷണത്തിൽ പോകണം എന്ന് അധികൃതർ അറിയിച്ചു. വിമാന ദുരന്തം നടന്ന സമയത്ത് ഇത് പ്രോട്ടോക്കോളുകൾ ഒന്നും പാലിക്കാതെ കൈമറന്ന് പ്രവർത്തിച്ചവരാണ് നാട്ടുകാർ. എല്ലാവരോടും ഇതൊരു ബുദ്ധിമുട്ടായി കരുതുന്ന ആരോഗ്യ മന്ത്രി അറിയിച്ചു. എല്ലാവരുടെയും പരിശോധനകൾ നടത്തുമെന്നും പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് പങ്കെടുത്ത എല്ലാവരും മലപ്പുറം, കോഴിക്കോട് ജില്ലാ കൺട്രോൾ റൂം നമ്പറിലേക്കോ ദിശയുടെ നമ്പറിലേക്കോ ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ
ദിശ :1056, 0471 2552056
മലപ്പുറം : 0483 2733251, 2733252, 2733253
കോഴിക്കോട് : 0495 2376063, 2371471, 2313901
വിമാനദുരന്തത്തിൽ ആകെ മരിച്ചവർ 18 ആണ് എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. രണ്ടു ഗർഭിണികളും രണ്ടു കുട്ടികളും അടക്കം 15 പേരുടെ നില അതീവ ഗുരുതരമാണ്. മൈത്ര ആശുപത്രിയിലുള്ള ഗർഭിണിയായ ആയിഷ ഷംല 30 യുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ള രണ്ട് കുട്ടികൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ചവരുടെ പേരുവിവരങ്ങൾ .
- ലൈലാ പി (51) മലപ്പുറം എടപ്പാൾ സ്വദേശിനി
- മനാൽ അഹമ്മദ് (25) വടകര നാദാപുരം സ്വദേശിനി
- ഷഹീർ സയ്യിദ് (36) തിരൂർ സ്വദേശി
- മുഹമ്മദ് റിയാസ് (24) പാലക്കാട് മുണ്ടക്കോട്ടുകുറുശ്ശി സ്വദേശി
- അയിഷ ദുവ (2) പാലക്കാട്
- സിനോബിയ (40)
എന്നിവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചും
- ഷറഫുദ്ദീൻ (35) കുന്നമംഗലം പിലാശ്ശേരി സ്വദേശി
- രാജീവൻ ചരക്കാ പറമ്പിൽ (61) ബാലുശ്ശേരി സ്വദേശി
എന്നിവർ ബേബി മെമ്മോറിയൽ ആശുപത്രിയിലും
- ഷിഫാ ഫാത്തിമ (2) വയസ്സ്
- അഖിലേഷ് കുമാർ സഹ പൈലറ്റ്
- ദീപക് വസന്ത് സാഥെ പൈലറ്റ്
- സുധീർ വലിയവീട്ടില്‍ വാര്യത്ത് (46)
എന്നിവർ മിംസ് ആശുപത്രിയിലും
- ജാനകി കുന്നോത്ത് (55) കോഴിക്കോട്
റെഡ് ക്രെസന്റ് ആശുപത്രിയിലും
- അസം മുഹമ്മദ് ചെമ്പായി പത്തുമാസം കോഴിക്കോട് വെള്ളിമാട് കുന്ന് സ്വദേശി
- സഹീറ ബാനു (29) അഫ്സലിനെ അമ്മ കോഴിക്കോട് സ്വദേശി
- ശാന്ത മരയ്ക്കാട്ട് (59) തിരൂർ നിറമരുതൂർ സ്വദേശി
- രമ്യ മുരളീധരൻ (32) കോഴിക്കോട്
- ശിവാത്മിക (5) കോഴിക്കോട്
എന്നിവർ ഇഖ്റ ആശുപത്രിയിലും



