മുഴുവൻ നിയമനങ്ങളിലും ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ഉറപ്പുവരുത്തണം : മെക്ക

കൊല്ലം: ജഡ്ജിമാരുടെ നിയമന പാനലില്‍നിന്ന് മുസ്ലിം സമുദായത്തെ അവഗണിക്കുന്ന നടപടി ആശങ്കാജനകമാണെന്ന് മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷൻ (മെക്ക) കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. നീതിന്യായ വ്യവസ്ഥകള്‍ അടക്കം മുഴുവൻ നിയമനങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം ഉറപ്പുവരുത്തിയാല്‍ മാത്രമേ സാമൂഹിക നീതി പുലരുകയുള്ളൂ. രാജ്യത്ത് നടപ്പിലാക്കാൻ പോകുന്ന സെൻസസ് പ്രവർത്തനങ്ങള്‍ കുറ്റമറ്റതാക്കണമെന്ന് യോഗം കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. മെക്ക സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.എ..ലത്തീഫ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.അബ്ദുസമദ് അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റുമാരായ എ.മഹ്മൂദ്,അബ്ദുസ്സലാം ക്ലാപ്പന,സംസ്ഥാന സെക്രട്ടറി കെ.കെ.ജുനൈദ്ഖാൻ,ജില്ലാ ജനറല്‍ സെക്രട്ടറി തേവലക്കര ജെ.എം. നാസറുദ്ദീൻ,ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് സുഹൈല്‍, പി.എ. യൂസഫ് കുഞ്ഞ് മൗലവി, കെ. മുഹമ്മദ് കോയ,അബ്ദുല്‍ റഷീദ് കുന്നത്തൂർ, എം എം. മുഹമ്മദ് ഇല്യാസ് എന്നിവർ പ്രസംഗിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →