മുഴുവൻ നിയമനങ്ങളിലും ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യം ഉറപ്പുവരുത്തണം : മെക്ക
കൊല്ലം: ജഡ്ജിമാരുടെ നിയമന പാനലില്‍നിന്ന് മുസ്ലിം സമുദായത്തെ അവഗണിക്കുന്ന നടപടി ആശങ്കാജനകമാണെന്ന് മുസ്ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷൻ (മെക്ക) കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. നീതിന്യായ വ്യവസ്ഥകള്‍ അടക്കം മുഴുവൻ നിയമനങ്ങളിലും ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം ഉറപ്പുവരുത്തിയാല്‍ മാത്രമേ സാമൂഹിക നീതി പുലരുകയുള്ളൂ. …