റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്‍മാറ്റത്തിനുള്ള നടപടികള്‍ ആരംഭിച്ചു

October 25, 2024 - 10:59 am

ഡല്‍ഹി: റഷ്യയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. കൂടികാഴ്ചയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ചര്‍ച്ച ചെയ്തു. അതിര്‍ത്തി പ്രശ്‌നം തീര്‍ക്കാന്‍ ധാരണയായി .അതിനുപിന്നാലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്ന് സൈനിക പിന്‍മാറ്റത്തിനുള്ള നടപടികള്‍ ആരംഭിച്ചു.ഇരു രാജ്യങ്ങളുടേയും അതിര്‍ത്തിയില്‍ നിന്ന് ടെന്റുകളും താല്‍ക്കാലിക നിര്‍മാണങ്ങളും നീക്കം ചെയ്തു.

അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച

പിന്‍മാറ്റത്തിന്റെ ഭാഗമായ ചൈന പ്രദേശത്തെ വാഹനങ്ങളുടെ എണ്ണം കുറച്ചപ്പോള്‍ ഇന്ത്യ സൈനികരില്‍ കുറച്ച്‌ പേരെ പിന്‍വലിച്ചു. മൂന്ന് നാല് ദിവസത്തിനുള്ളില്‍ ഡെപ്സാങ്ങിലും ഡെംചോക്കിലും പട്രോളിങ് പുനരാരംഭിക്കും. അഞ്ച് വര്‍ഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിര്‍ത്തണമെന്ന് മോദിയും ആശയ വിനിമിയം ശക്തമാക്കണമെന്ന് ഷീ ജിന്‍ പിങും അഭിപ്രായപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *