റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യാത്രാമധ്യേ വിമാനത്തില്‍ കുഴഞ്ഞുവീണ് പൈലറ്റ് മരിച്ചു

October 10, 2024 - 11:50 am

ന്യൂയോര്‍ക്ക് : ടര്‍ക്കിഷ് എയര്‍ലൈന്‍സ് പൈലറ്റ് യാത്രാമധ്യേ വിമാനത്തില്‍ കുഴഞ്ഞുവീണു മരിച്ചു. അതേ തുടർന്ന് വിമാനം ന്യൂയോര്‍ക്കില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി.അമേരിക്കയിലെ സിയാറ്റിലില്‍ നിന്ന് തുര്‍ക്കിയിലെ ഇസ്താംബൂളിലേയ്ക്ക് പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റ് ഇല്‍സെഹിന്‍ പെഹ്ലിവാന്‍ (59) ആണ് യാത്രാമധ്യേ മരിച്ചത്.

വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

യാത്രാമധ്യേ ബോധരഹിതനായ പൈലറ്റിന് ഉടന്‍ തന്നെ വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വിമാനത്തിലെ മറ്റൊരു പൈലറ്റും സഹ പൈലറ്റും ചേര്‍ന്ന് ന്യൂയോര്‍ക്കില്‍ വിമാനത്തിന് അടിയന്തര ലാന്‍ഡിംഗ് നടത്തുകയായിരുന്നു. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തുന്നതിന് മുമ്പ് തന്നെ പൈലറ്റ് മരിച്ചിരുന്നു. ഒക്ടോബർ 9ന് രാവിലെ 6 മണിയോടത്ത സമയമാണ് വിമാനം ന്യൂയോർക്ക് ജോൺ കെന്നഡി ഇന്റർ നാഷണൽ എയർ പോർട്ടിൽ ലാൻഡ് ചെയ്തത്.

2007 മുതല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സിലെ പൈലറ്റായിരുന്നു ഇല്‍സെഹിന്‍ പെഹ്ലിവാന്‍. അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *