റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

ഇടുക്കി: സ്വന്തം നാടിനു ജീവൻ നൽകി സേവനമർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന് ഔദ്യോഗിക യാത്രാമൊഴി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലാണ് സബ് ഇൻസ്പെക്ടർ അജിതനെ മരണം അതേ രോഗത്തിന്റ രൂപത്തിൽ വന്ന് കവർന്നത്.

കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ വരമ്പനാല്‍ റ്റി. വി. അജിതന് (55) പോലീസ് സേന ആദരാഞ്ജലി അർപ്പിച്ചു.  കൊവിഡ് സ്ഥീരികരിച്ചതിനെ തുടര്‍ന്ന് ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദ്‌രോഗവും പ്രമേഹവും കാരണം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസ്വാമി പ്രതീകാത്‌മക മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

1990ല്‍ ജോലിയില്‍ പ്രവേശിച്ച അജിതന്‍   ഇടുക്കി സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്ടറായാണ് ഒടുവിൽ സേവനം അനുഷ്ടിച്ചത്. ഭാര്യ: രമണി മക്കള്‍ അക്ഷയ (ബിരുദ വിദ്യാര്‍ത്ഥിനി), അബിന്‍ (ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി).

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6635/Condolences-to-SI.html

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *