പോലീസിന്റെ വിചിത്ര നടപടിയിൽ സേനയ്ക്കുള്ളിലും നാട്ടുകാർക്കിടയിലും പ്രതിഷേധം.

തിരുവനന്തപുരം : തിരുവനന്തപുരം പാറശാലയിൽ ഗ്രേഡ് എസ്.ഐ വ്യാപാരിയെ മർദിച്ച സംഭവത്തിൽ പൊലീസിന്റെ വിചിത്ര നടപടി. രാത്രി കട പൂട്ടി പുറത്തിറങ്ങിയ വ്യാപാരി ഗോപകുമാറിനെ ലാത്തി കൊണ്ട് മർദ്ദിച്ചത് പാറശാല സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഗ്ലാട്‌സൺ മത്യാസ്. ഇത് ചോദ്യം ചെയ്ത ഗോപകുമാറിന്റെ സുഹൃത്തിനെയും എസ്.ഐ കയ്യേറ്റം ചെയതിരുന്നു.. പരാതി സ്റ്റേഷനിൽ എത്തിയപ്പോൾ എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാം ഗ്രേഡ് എസ്.ഐ ക്കെതിരെ കേസെടുത്തു. എന്നാൽ ആരോപണ വിധേയനായ ഗ്രേഡ് എസ്.ഐ സർവീസിൽ തുടരുമ്പോൾ ഉന്നത ഉദ്യോ​ഗസ്ഥർ സസ്‌പെൻഡ് ചെയ്തത് എസ്എച്ച്ഒയെ .

. വ്യാപാരിയെ മർദ്ദിച്ചതും തുടർന്നുണ്ടായ വിവരങ്ങളും കൃത്യ സമയത്തു ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. ഈ വിചിത്ര നടപടിയിൽ സേനയ്ക്കുള്ളിലും നാട്ടുകാർക്കിടയിലും പ്രതിഷേധം ശക്തമാണ്. നടപടിക്കെതിരെ സേനയ്ക്കുള്ളിൽ വിമർശനം ഉയർന്നിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →