മൂന്ന് കൊവിഡ് -19 രോഗികളുമായി ഗ്രീൻലാൻഡിൽ ചളിയിൽ അകപ്പെട്ട ക്രൂയിൽ കപ്പൽ ഒടുവിൽ പുറത്തെടുത്തു. ഉയർന്ന വേലിയേറ്റത്തിനിടെ ഒരു മത്സ്യബന്ധന ഗവേഷണ കപ്പലിൻറെ സഹായത്തോടെയാണ് കപ്പൽ ചളിയിൽ നിന്നും മോചിപ്പിച്ചതെന്ന് ക്രൂയിസ് കപ്പലിൻറെ ഉടമ കോപ്പൻഹേഗൻ ആസ്ഥാനമായുള്ള സൺസ്റ്റോൺ ഷിപ്പുകളും ഓപ്പറേഷൻ ഏകോപിപ്പിച്ച ആർട്ടിക് കമാൻഡും പറഞ്ഞു. 206 യാത്രക്കാരുമായി 2023 സെപ്തംബർ 11തിങ്കളാഴ്ചയാണ് ഓസ്ട്രേലിയൻ ആഡംബര ക്രൂയിസ് കപ്പൽ കടലിലെ ചെളിയിൽ കുടുങ്ങിപ്പോയത് .മൂന്ന് ദിവസത്തോളം ചെളിയിൽ പൂണ്ട് പോയ അവസ്ഥയിലായിരുന്ന ക്രൂയിസ് കപ്പൽ, 2023 സെപ്തംബർ 14 വ്യാഴാഴ്ച വൈകീട്ടോടെയാണ് വീണ്ടെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
. ഇതിനിടെ ഓസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഷ്യൻ എക്സ്പ്ലോററിലെ മൂന്ന് പേർക്ക് പകർച്ചവ്യാധിയായ കൊവിഡ് 19 വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചത് ആശങ്ക ഏറ്റിയിരുന്നു. കപ്പലിലെ കൊവിഡ് ബാധ മറ്റ് യാത്രക്കാരെ ആശങ്കയിലാഴ്ത്തിയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
കപ്പലിനെ. ഉറച്ച് പോയ ചളിയിൽ നിന്നും മോചിപ്പിക്കുന്നതിനായി ഡാനിഷ് നാവികസേനയുടെ സഹകരണം തേടിയിരുന്നു. ഇതിനായി പുറപ്പെട്ട നാവികസേനാ കപ്പൽ സംഭവസ്ഥലത്തെത്തും മുമ്പ് തന്നെ കപ്പലിനെ ചളിയിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞു. “കപ്പലിൽ നിന്നും ( ഗ്രീൻലാൻഡ് സർക്കാരിൻറെ ഉടമസ്ഥതയിലുള്ള ) കപ്പലിൻറെ സ്വന്തം ശക്തിയുടെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തത്. കപ്പലിലുണ്ടായിരുന്ന ആർക്കും പരിക്കുകളോ പരിസ്ഥിതി മലിനീകരണമോ കപ്പലിൻറെ പുറം പാളിക്ക് നാശമോ ഉണ്ടായിട്ടില്ല.” എന്ന് കപ്പലിൻറെ ഉടമ പത്രക്കുറിപ്പിലൂടെ അറിയിച്ചു. സർക്കാർ ഏജൻസിയായ ഗ്രീൻലാൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ റിസോഴ്സിൻറെ ഉടമസ്ഥതയിലുള്ള തരജോഖ് (Tarajoq) എന്ന കപ്പലിൻറെ സഹായത്തോടെയാണ് കപ്പലിനെ രക്ഷപ്പെടുത്തിയത്. അടിഭാഗത്തെ കേടുപാടുകൾ വിലയിരുത്താൻ കഴിയുന്ന ഒരു തുറമുഖത്തേക്ക് കപ്പലെ മാറ്റുമെന്നും യാത്രക്കാരെ കൂടുതൽ സുരക്ഷിതമായ ഒരു തുറമുഖത്തേക്ക് കൊണ്ടുപോകുമെന്നും അവിടെ നിന്ന് അവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുമെന്നും കപ്പലിൻറെ ഉടമ കൂട്ടിച്ചേർത്തു. എന്നാൽ, യാത്ര സംഘടിപ്പിച്ച ടൂർ കമ്പനിയായ ഓസ്ട്രേലിയ ആസ്ഥാനമായുള്ള അറോറ എക്സ്പെഡിഷൻസിൽ നിന്ന് ഉടനടി അഭിപ്രായമൊന്നും ഉണ്ടായില്ലെന്നും സിബിസി റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള ദേശീയ ഉദ്യാനമായ നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ് നാഷണൽ പാർക്കിലെ അൽപെഫ്ജോർഡിൽ തിങ്കളാഴ്ചയാണ് ക്രൂയിസ് കപ്പൽ ആർട്ടിക് സർക്കിളിന് മുകളിൽ കുടുങ്ങിപ്പോയത്. ഈ പാർക്ക് ഏതാണ്ട് ഫ്രാൻസും സ്പെയിനും കൂടിയാലുള്ളത്ര വലിപ്പമുള്ള പാർക്കാണ്. ഏകദേശം 80 ശതമാനവും ഉറച്ച മഞ്ഞുപാളിയാൽ മൂടപ്പെട്ടിരിക്കുന്നു. ഗ്രീൻലാൻഡ് തലസ്ഥാനമായ നൂക്കിൽ നിന്ന് ഏകദേശം 1,400 കിലോമീറ്റർ അകലെയുള്ള ഇട്ടോക്കോർട്ടൂർമിറ്റിൽ നിന്ന് 240 കിലോമീറ്റർ അകലെയാണ് അൽപെഫ്ജോർഡ് സ്ഥിതി ചെയ്യുന്നത്. ബഹാമാസ് പതാകയുള്ള ക്രൂയിസ് കപ്പലിൽ ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ നിന്നുള്ള വിനോദ യാത്രക്കാരാണുള്ളത്. ഒരു അന്തർവാഹിനിയിലേത് പോലെയുള്ള സൗകര്യങ്ങളും 77 ക്യാബിനുകളും, 151 പാസഞ്ചർ ബെഡുകളും, ക്രൂവിന് 99 കിടക്കകളും, കൂടാതെ നിരവധി റെസ്റ്റോറൻറുകളും സ്പാ, ജിംനേഷ്യങ്ങളും ഈ ക്രൂയിസ് കപ്പലിൽ സജ്ജമാണ്

