റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാസപ്പടി വിവാദം; വിജിലൻസ് അന്വേഷണം വേണമെന്ന ഹർജി തള്ളി

August 26, 2023 - 12:47 pm

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരായ മാസപ്പടി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി മൂവാറ്റുപുഴ വിജിലൻസ് കോടതി. തെളിവുകളുടെ അഭാവത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടാൻ ആവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

കുറ്റകൃത്യം നടന്നുവന്ന തെളിയിക്കാനുള്ള രേഖകളില്ല. പത്രവാർത്തകളുടെ പേരിൽ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നൽകിയ ഹർജിയിലാണ് കോടതി നടപടി. ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്നായിരുന്നു ഹർജിക്കാരന്‍റെ പ്രതികരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *