Tag
ന്യൂസ് ഡെസ്ക്

എ​​​ഫ്‌​​​സി​​​ആ​​​ര്‍​എ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​മെന്ന് സി​​​പി​​​എം അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി

April 7, 2026 - 6:15 am

കൊ​​​ല്ലം: കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ (​​​എ​​​ഫ്‌​​​സി​​​ആ​​​ര്‍​എ) നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​വും ന്യൂന​​​പ​​​ക്ഷ​​​വി​​​ഭാ​​​ഗ​​​ത്തെ ല​​​ക്ഷ്യംവ​​​ച്ചാ​​​ണെ​​​ന്നും സി​​​പി​​​എം അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി. കൊ​​​ല്ലം പ്ര​​​സ് ക്ല​​​ബ്ബി​​​ൽ വോ​​​ട്ടും വാ​​​ക്കും എ​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ബേബി . ഒ​​​രു ഹി​​​ന്ദു​​​രാ​​​ഷ‌്ട്ര​ രൂ​​​പീ​​​ക​​​ര​​​ണം ല​​​ക്ഷ്യംവ​​​ച്ചു​​​ള്ള ആ​​​ർ​​​എ​​​സ്എ​​​സ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് മാ​​​ത്ര​​​മാ​​​ണി​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പാ​​​ർ​​​ട്ടി​​​ക്ക് തെ​​​റ്റു പ​​​റ്റി​​​യ​​​തു​​​കൊ​​​ണ്ട​​​ല്ല,

പാ​​​ർ​​​ട്ടി​​​ക്ക് തെ​​​റ്റു പ​​​റ്റി​​​യ​​​തു​​​കൊ​​​ണ്ട​​​ല്ല, ചി​​​ല ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​യി മാ​​​ത്ര​​​മേ നി​​​ല​​​വി​​​ൽ നേ​​​താ​​​ക്ക​​​ൾ പാ​​​ർ​​​ട്ടി ഉ​​​പേ​​​ക്ഷി​​​ച്ചു കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്ന​​​തി​​​നെ കാ​​​ണാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ​​​. നി​​​ര​​​ന്ത​​​രം തെ​​​റ്റു തി​​​രു​​​ത്ത​​​ലി​​​ലൂ​​​ടെ​​​യാ​​​ണ് പാ​​​ർ​​​ട്ടി മു​​​ന്നോ​​​ട്ടു​​പോ​​​കു​​​ന്ന​​​ത്.പാ​​​ർ​​​ട്ടി​​​യി​​​ൽനി​​​ന്നും ഒ​​​രു​​​പാ​​​ട് അ​​​വ​​​സ​​​ര​​​ങ്ങ​​​ളും അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ളും ല​​​ഭി​​​ച്ച​​​വ​​​ർ പി​​​ണ​​​ങ്ങി അ​​​ധി​​​കാ​​​ര​​​ത്തി​​​നു​​​വേ​​​ണ്ടി പു​​​റ​​​ത്തു​​പോ​​​യ​​​തി​​​നെ പാ​​​ർ​​​ട്ടി​​​യു​​​ടെ തെ​​​റ്റാ​​​യി​ എ​​​ങ്ങ​​​നെ കാ​​​ണാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു.

എ​​​സ്ഡി​​​പി​​​ഐ വോ​​​ട്ട് വേ​​​ണ്ടെ​​​ന്ന് പ​​​റ​​​യി​​​ല്ല

എ​​​സ്ഡി​​​പി​​​ഐ​​​യു​​​മാ​​​യി​ പാ​​​ർ​​​ട്ടി​​​ക്ക് ബ​​​ന്ധ​​​മി​​​ല്ല. ആ​​​ർ​​​എ​​​സ്എ​​​സ് ജ​​​യി​​​ച്ചു​​​വ​​​രാ​​​തെ​​​യി​​​രി​​​ക്കാ​​​ൻ എ​​​സ്ഡി​​​പി​​​ഐ വോ​​​ട്ട് പാ​​​ർ​​​ട്ടി​ സ്ഥാ​​​നാ​​​ർ​​​ഥി​​​ക്ക് ചെ​​​യ്യു​​​ന്പോ​​​ൾ അ​​​തി​​​നെ വേ​​​ണ്ടെ​​​ന്ന് പ​​​റ​​​യി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *