റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയിൽവേ ട്രാക്കിൽ കല്ലുകൾ നിരത്തിനിരത്തിയ മധ്യവയസ്‌കൻ പിടിയിൽ

August 25, 2023 - 12:04 pm

കോഴിക്കോട് : കൊയിലാണ്ടിയിൽ റെയിൽവേ ട്രാക്കിൽ കല്ലുകൾ നിരത്തിയ മൂടാടി സ്വദേശി നെടത്തിൽ ബാബു പിടിയിൽ. പ്രതി ട്രാക്കിൽ കല്ല് നിരത്തുന്ന ദൃശ്യങ്ങൾ പുറത്ത്. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിൻ പോകുന്നതിന് തൊട്ടുമുൻപാണ് ട്രാക്കിൽ കല്ലുകൾ നിരത്തിയത്. വന്ദേ ഭാരത് ട്രെയിൻ കല്ലിനുനമുകളിലൂടെ കടന്നുപോയി. പ്രതി മദ്യലഹരിയിലായിരുന്നെന്നാണ് കൊയിലാണ്ടി പൊലീസ് നൽകുന്ന വിവരം. കല്ലുകൾ വെക്കുന്നത് തടയാൻ ശ്രമിക്കുമ്പോൾ കല്ലു വെക്കുമെന്നും ട്രെയിൻ മറിയട്ടെയെന്നും ആളുകളുടെ ജീവൻ പോകട്ടെയെന്നും ഒപ്പമുള്ളവരോട് ബാബു പറയുന്നുണ്ട്. സമീപവാസി പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അഞ്ചു കല്ലുകളായിരുന്നു ഇയാൾ ട്രാക്കിൽ നിരത്തിയത്. സംഭവം പുറത്തുവന്നതിന് പിന്നാലെ പൊലീസ് സ്ഥാലത്തെത്തി ബാബുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. നിലവിൽ പ്രതി ആശുപത്രിയിലാണ്. ഒബ്‌സർവേഷൻ കഴിഞ്ഞശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *