റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതി തൂങ്ങിമരിച്ച നിലയിൽ. മുക്കം മുത്തേരി പൂളപ്പൊയിൽ സ്വദേശി മുസ്തഫയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുസ്തഫയുടെ ആക്രമണത്തിൽ പരിക്കേറ്റ ജമീല മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്.

കുടുംബപ്രശ്‌നങ്ങളാണു സംഭവത്തിലേക്കു നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഇവർ തമ്മിൽ പലപ്പോഴും തർക്കമുണ്ടാകാറുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു ഇന്നലത്തെ സംഭവം.

ഇന്നലെ വൈകീട്ട് അഞ്ചിനാണ് മുത്തേരിയിലെ മുസ്തഫയുടെ ഹോട്ടലിൽവച്ച് ഭാര്യ ജമീലയെ ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇതിനുശേഷം ഇവിടെനിന്നു രക്ഷപ്പെട്ടിരുന്നു. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്നു രാവിലെയാണ് ഹോട്ടലിൽനിന്ന് ഏകദേശം രണ്ടര കി.മീറ്റർ മാറി മുത്തേരി കാഞ്ഞിരമുഴിയിൽ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ മുസ്തഫയെ നാട്ടുകാർ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *