റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജി ശക്തിധരന്റെ ആരോപണം ഭാവനയില്‍ ഉദിച്ച കെട്ടുകഥ: മന്ത്രി പി രാജീവ്

ദേശാഭിമാനി മുന്‍ അസോഷ്യേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണം ഭാവനയില്‍ ഉദിച്ച കെട്ടുകഥയെന്ന് മന്ത്രി പി രാജീവ്. വസ്തുതയുടെ ഒരു കണികപോലും അതില്‍ ഇല്ല. തെളിവുകള്‍ ശക്തിധരന് പോലീസിന് കൈമാറാമെന്നും പി രാജീവ് പറഞ്ഞു.

സി പി എമ്മിന്റെ ഉന്നത നേതാവ് കൊച്ചിയിലെ ദേശാഭിമാനി ഓഫീസില്‍നിന്ന് 2.35 കോടി രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞ് കൊണ്ടുപോയന്നെ ആരോപണം നേരത്തെ ഉന്നയിച്ച ശക്തിധരന്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രി പി രാജീവിന്റെയും പേരു വെളിപ്പെടുത്തിയത്.
രണ്ട് ദിവസം ദേശാഭിമാനി ഓഫീസില്‍ താമസിച്ച് പണം സമാഹരിച്ചു തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് പിണറായി വിജയനാണെന്നും അത് എ കെ ജി സെന്ററിലെത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും താന്‍ തുറന്ന് എഴുതിയാലും ഒന്നും സംഭവിക്കാന്‍ സാധ്യതയില്ലെന്നാണു ശക്തിധരന്റെ പുതിയ പോസ്റ്റ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *