റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സാമ്പത്തിക തട്ടിപ്പ് ഗൂഢാലോചനയിലെ പ്രധാനി ലക്ഷ്മൺ; ഹൈക്കോടതിയെ അറിയിച്ച് ക്രൈംബ്രാഞ്ച്

മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണിന് കുരുക്ക്. സാമ്പത്തിക തട്ടിപ്പ് ഗൂഢാലോചനയിലെ പ്രധാനി ലക്ഷ്മണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ഐജിയുടെ മുൻകൂർ ജാമ്യം പിൻവലിക്കാനുള്ള ഹർജിയിലാണ് പരാമർശം.സാമ്പത്തിക തട്ടിപ്പ് കേസിൽ ഐജി ജി. ലക്ഷ്മണിനെ പ്രതിരോധത്തിലാക്കുന്നതാണ് ക്രൈംബ്രാഞ്ച് നീക്കം. തട്ടിപ്പുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലെ പ്രധാനി ഐജിയാണെന്നും ലക്ഷ്മണിനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ വ്യക്തമാക്കി. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെയടക്കം പ്രതിക്കൂട്ടിലാക്കി ലക്ഷ്മൺ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പിന്നാലെയാണ് ക്രൈംബ്രാഞ്ച് നീക്കം.

നേരത്തെ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം നേടിയ ശേഷം രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ക്രൈംബ്രാഞ്ച് ഐജി ലക്ഷ്മണിന് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽ നിന്നും ഐജി വിട്ടു നിന്നതോടെയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *