ന്യൂഡല്‍ഹി: ആയുര്‍വേദത്തിലൂടെ കൊവിഡിനെ തുരുത്തി ഡല്‍ഹിയിലെ ആശുപത്രി. സരിത വിഹാറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദത്തിലെ (എഐഐഎ) കോവിഡ് -19 ആരോഗ്യ കേന്ദ്രമാണ് ചികില്‍സിച്ച എല്ലാവരെയും സുഖപ്പെടുത്തിയത്. കൊറോണ വൈറസ് ബാധിച്ച രോഗികളുടെ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനായി ആയുഷ് സഹമന്ത്രി ശ്രീപാദ് യെസ്സോ നായിക് സരിത വിഹാറിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദത്തിലെ (എഐഐഎ) കോവിഡ് -19 ആരോഗ്യ കേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവിടെ ഇതുവരെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായമായ ആയുര്‍വേദത്തിന് ഈ പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന് മന്ത്രി സന്ദര്‍ശന വേളയില്‍ പറഞ്ഞു.സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ച ഭൂരിഭാഗം രോഗികള്‍ക്കും ഭക്ഷണവും യോഗയും ഉള്‍പ്പെടെയുള്ള ആയുര്‍വേദ ചികിത്സാ പ്രോട്ടോക്കോളാണ് നല്‍കുന്നത്.മന്ത്രി ഡോക്ടര്‍മാരുമായി സംവദിക്കുകയും കേന്ദ്രത്തിലെ രോഗികളുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ലഭ്യമായ സൗകര്യങ്ങളെക്കുറിച്ചും ആയുര്‍വേദ മരുന്നുകളുടെ ചികിത്സാ ഫലങ്ങളെക്കുറിച്ചും അദ്ദേഹം അവരുടെ പ്രതികരണം തേടി.
കോവിഡ് -19 പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് എ.ഐ.ഐ.എ നല്‍കിയ സേവനങ്ങളില്‍ മന്ത്രി സംതൃപ്തി രേഖപ്പെടുത്തി. ആയുര്‍വേദ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ കോവിഡ് പോസിറ്റീവ് രോഗികള്‍ക്ക് പരിചരണം നല്‍കുന്നതില്‍ എഐഐഎയുടെ മുഴുവന്‍ ടീമിന്റെയും ഉത്സാഹവും പരിശ്രമവും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

