റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബെ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബര്‍ത്തിക്കെതിരെ സുശാന്തിന്റെ പിതാവ് പരാതി നല്‍കി. സുശാന്തിന്റെ മരണത്തില്‍ പ്രേരാണാക്കുറ്റം ആരോപിച്ചാണ് പിതാവ് കെ.കെ സിംഗ് പാട്ന സെന്‍ട്രല്‍ സോണ്‍ ഐ.ജി സഞ്ജയ് സിംഗിന് പരാതി നല്‍കിയത്. ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം നടിക്കെതിരെ കേസെടുത്തു. സുശാന്തിനെ റിയ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നും സാമ്പത്തികമായി വഞ്ചിച്ചുവെന്നും മാനസികമായി ഉപദ്രവിച്ചെന്നും പരാതിയില്‍ പറയുന്നു.

എഫ്‌ഐആറില്‍ റിയയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആറ് പേരുടെ പേരും ചേര്‍ത്തിട്ടുണ്ട്. റിയ ചക്രവര്‍ത്തിയുടെ മാതാപിതാക്കള്‍ക്കുള്‍ പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. ആത്മഹത്യ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സുശാന്തും റിയയും തമ്മില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നായും സംശയങ്ങള്‍ നിലനില്‍ക്കുന്നതായും പിതാവിന്റെ പരാതിയില്‍ പറയുന്നുണ്ട്. റിയ സുശാന്തിന് ഓവര്‍ ഡോസ് മരുന്ന നല്‍കി. ഈ സമയത്ത് ചികില്‍സയെ കുറിച്ച് ചോദിച്ചവരോട് ഡെങ്കി പനിക്കുള്ള മരുന്നാണെന്നാണ് റിയ പറഞ്ഞതെന്നും പരാതയിലുണ്ട്. റിയ പണമായും അല്ലാതയും സുശാന്തിനെ പറ്റിച്ചതായും പറയുന്നുണ്ട്.

കെ.കെ സിംഗിന്റെ പരാതിയില്‍ നാലംഗ പോലീസ് സംഘത്തെ മുംബൈയിലേക്ക് അയച്ചതായി ഐ.ജി സഞ്ജയ് സിംഗ് അറിയിച്ചു. സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിന്‍െ്റ കേസ് ഡയറിയും മറ്റ് പ്രധാനപ്പെട്ട രേഖകളും മുംബൈ പോലീസില്‍ നിന്ന് ശേഖരിക്കുമെന്നും ഐ.ജി കൂട്ടിച്ചേര്‍ത്തു.ഇക്കഴിഞ്ഞ ജൂണ്‍ 14നാണ് സുശാന്ത് സിംഗ് രാജ്പുതിനെ മുംബൈയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുശാന്തിന്റെ മരണത്തിന് പിന്നില്‍ ബോളിവുഡിലെ കുടിപ്പകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് റിയ ചക്രബര്‍ത്തി അടക്കം ബോളിവുഡിലെ 38 പ്രമുഖരെ പോലീസ് ചോദ്യം ചെയ്തിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *