കൊളംബോ: പാകിസ്ഥാന്‍-ശ്രീലങ്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം കളിച്ചത് മഴ. സിംഹളീസ് സ്പോര്‍ട്സ് ഗ്രൗണ്ടില്‍ ഇന്നലെ ആകെ 10 ഓവര്‍ മാത്രമാണു കളി നടന്നത്. ഇന്നലെ രണ്ടിന് 145 റണ്‍സെന്ന നിലയില്‍ ഇന്നലെ ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ 33 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 178-2 എന്ന നിലയിലാണ് അവര്‍. ഇതോടെ പാകിസ്ഥാന് 12 റണ്‍സിന്റെ ലീഡായി.
131 പന്തില്‍ 8 ഫോറും രണ്ട് സിക്‌സും പറത്തി 87 റണ്‍സുമായി അബ്ദുള്ള ഷഫീക്ക് പുറത്താകാതെ നില്‍ക്കുന്നു. 49 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 28 റണ്‍സുമായി ക്യാപ്റ്റന്‍ ബാബര്‍ അസമാണ് കൂട്ടിന്. ശ്രീലങ്കയ്ക്ക് വേണ്ടി അസിത ഫെര്‍ണാണ്ടോ 41 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

