റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓട്ടോറിക്ഷ കടലിൽവീണു കാണാതായ ഡ്രൈവറെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി

July 8, 2023 - 11:21 am

ഇടവ (തിരുവനന്തപുരം) ∙ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കുന്നിൻമുകളിൽ നിന്നു കടലിലേക്കു വീണു കാണാതായ ഡ്രൈവറെ താഴെവെട്ടൂർ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഓടയം കിഴക്കേപ്പറമ്പിൽ ഫാറൂഖ് (46) ആണ് മരിച്ചത്. 2023 ജൂലൈ 6 വ്യാഴാഴ്ച രാത്രി 7.45ന് ഇടവ മാന്തറ കടൽത്തീരത്താണ് അപകടമുണ്ടായത്. മാന്തറ ക്ഷേത്രത്തിനു പിന്നിൽ വർക്കല ക്ലിഫിന്റെ ഭാഗമായ കുന്നിൽ നിന്ന് 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോ വീണത്.രാത്രി വൈകിയും നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്നു തിരച്ചിൽ നടത്തിയിരുന്നു. ജൂലൈ 7ന് രാവിലെയാണ് ഏകദേശം 5 കിലോമീറ്റർ മാറിയുള്ള തീരത്ത് മൃതദേഹം കണ്ടെത്തിയത്

കുന്നിന്റെ വശത്തുകൂടിയുള്ള വഴിയിൽ ഓട്ടോ നിയന്ത്രണം വിട്ടു താഴേക്കു പതിച്ചെന്നാണ് പൊലീസ് നിഗമനം. തിരകളെ തടയാനുള്ള കരിങ്കൽ ഭിത്തിക്കു മുകളിൽ വീണ ഓട്ടോ പൂർണമായി തകർന്നു. രാത്രി തന്നെ ഫയർഫോഴ്സും പൊലീസും തിരച്ചിൽ നടത്തിയെങ്കിലും ഫാറൂഖിനെ കണ്ടെത്താനായില്ല. പ്രദേശത്ത് വൈദ്യുതി വിളക്കുകൾ ഇല്ലാത്തതും രക്ഷാദൗത്യത്തെ പ്രതികൂലമായി ബാധിച്ചു.

. ഗൾഫിലായിരുന്ന ഫാറൂഖ് പിന്നീടു നാട്ടിലെത്തി ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പോസ്റ്റ് മോർട്ടംനടത്തി മൃതദേഹം കബറടക്കി. സുബിനയാണ് ഭാര്യ. മക്കൾ: വാസില, സൽമാനുൽ ഫാരിസ്. മരുമകൻ: സിദ്ദിഖ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *