റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലപ്പുറം: മമ്പാട് എട്ടു വയസ്സുകാരനു നേരെ തെരുവുനായ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നായക്കൂട്ടം ആക്രമിക്കുകയായിരുന്നു. കാലിനാണ് പരിക്കേറ്റത്. സന്നദ്ധ സേവന സംഘടനയായ എമർജൻസി റെസ്‌ക്യൂ ഫോഴ്‌സ് അംഗമായ ഡെന്നി എബ്രഹാമിന്റെ മകൻ ജോയലിനാണ് നായ്ക്കളുടെ കടിയേറ്റത്.2023 ജൂലൈ 7 നാണ് സംഭവം

നിലവിൽ കുട്ടി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മലപ്പുറത്ത് മമ്പാട്, പാലപ്പറമ്പ് എന്നീ മേഖലകളിൽ തെരുവുനായ ശല്യം അതിരൂക്ഷമാണ്. ഇതിൽ അടിയന്തരമായി പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *