മോൻസൻ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും
കേ​സി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​യും ഐ​ജി ഗു​ഗു​ലോ​ത്ത് ല​ക്ഷ്മ​ണ​യെ​യും മു​ൻ ഐ​ജി എ​സ്. സു​രേ​ന്ദ്ര​നെ​യും പ്ര​തി ചേ​ർ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു ചോ​ദ്യം ചെ​യ്യ​ൽ
മോൻസൻ മാവുങ്കലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും

തൃ​ശൂ​ർ: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ൽ മോ​ൻ​സ​ൺ മാ​വു​ങ്ക​ലി​നെ ക്രൈം​ബ്രാ​ഞ്ച് ചൊവ്വാഴ്ച ചോ​ദ്യം ചെ​യ്യും. വി​യ്യൂ​ർ അ​തി​സു​ര​ക്ഷാ ജ​യി​ലി​ലെ​ത്തി​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യു​ക. കേ​സി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നെ​യും ഐ​ജി ഗു​ഗു​ലോ​ത്ത് ല​ക്ഷ്മ​ണ​യെ​യും മു​ൻ ഐ​ജി എ​സ്. സു​രേ​ന്ദ്ര​നെ​യും പ്ര​തി ചേ​ർ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു ചോ​ദ്യം ചെ​യ്യ​ൽ.
പു​രാ​വ​സ്തു ഇ​ട​പാ​ടു​മാ​യി കെ. ​സു​ധാ​ക​ര​ന് ഒ​രു പ​ങ്കു​മി​ല്ലെ​ന്നാ​ണു മോ​ൻ​സ​ൺ ക​ഴി​ഞ്ഞ ദി​വ​സ​വും ആ​വ​ർ​ത്തി​ച്ച​ത്. എ​ന്നാ​ൽ കെ. ​സു​ധാ​ക​ര​നെ​തി​രേ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണു പ​രാ​തി​ക്കാ​ർ. സു​ധാ​ക​ര​ന്‍റെ വി​ശ്വ​സ്ത​ൻ എ​ബി​ൻ, മോ​ൻ​സ​ണി​ൽ നി​ന്നും മാ​സ​പ്പ​ടി വാ​ങ്ങി​യി​രു​ന്നു. ഇ​തി​ന്‍റെ തെ​ളി​വു​ക​ൾ ക്രൈം​ബ്രാ​ഞ്ചി​നു കൈ​മാ​റി. കെ. ​സു​ധാ​ക​ര​ൻ അ​നൂ​പി​ന്‍റെ ക​യ്യി​ൽ നി​ന്നു പ​ണം വാ​ങ്ങു​മ്പോ​ഴും എ​ബി​ൻ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു.

മോ​ൻ​സ​ന്‍റെ ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ണം കൈ​പ്പ​റ്റി​യി​ട്ടു​ണ്ട്. ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ കേ​സി​ലെ മൂ​ന്ന് സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ എ​ബി​ൻ ശ്ര​മി​ച്ച​തി​ന്‍റെ തെ​ളി​വു​ക​ളു​മു​ണ്ട്. ഇ​തു സു​ധാ​ക​ര​നു വേ​ണ്ടി​യാ​ണെ​ന്ന് ആ​രോ​പി​ച്ച ഷ​മീ​ർ, മോ​ൻ​സ​ന്‍റെ വീ​ട്ടി​ൽ എ​ത്തി​യ സ​മ​യ​ത്ത് പ​രാ​തി​ക്കാ​രാ​യ ‘ഞ​ങ്ങ​ൾ’ മാ​റി​യി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​ത്. ഇ​തു ഖ​ണ്ഡി​ക്കു​ന്ന തെ​ളി​വു​ക​ളു​ണ്ടെ​ന്നും പ​റ​ഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →