യുഎസ്സിൽ സ്വന്തം വളർത്തുനായയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യപകൻ അറസ്റ്റിൽ . പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ 64 -കാരൻ തെമിസ് മാറ്റ്സൗക്കാസാണ് അറസ്റ്റിലായത് പെൻസിൽവാനിയയിലെ റോത്രോക്ക് സ്റ്റേറ്റ് ഫോറസ്റ്റിലെ ട്രെയിൽ ക്യാമറയിലാണ് പ്രൊഫസർ നായയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞത്. പരസ്യമായ മൃഗപീഡനം, വളർത്തു നായയെ ലൈംഗികമായി ഉപയോഗിക്കൽ എന്നിവയടക്കം അനേകം കുറ്റങ്ങളിൽ ഇയാൾക്ക് വിചാരണ നേരിടേണ്ടി വരും.
വളർത്തുനായയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് മാറ്റ്‌സൗക്കാസിനെതിരെ വിവിധ കുറ്റങ്ങൾ ചുമത്തിയിരിക്കയാണ് .പിടികൂടിയ ഉടനെ തന്നെ ‘ഞാൻ തീർന്നു, ഞാൻ മരിച്ചു’ എന്നാണ് ഇയാൾ പ്രതികരിച്ചത്. ഒപ്പം ഉദ്യോഗസ്ഥരോട് ‘തന്നെ വെടിവച്ച് കൊല്ലൂ’ എന്നും ഇയാൾ ആവശ്യപ്പെട്ടത്രെ.
ലോകമെമ്പാടും മൃഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ച് വരികയാണ്. യുഎസ്സിൽ പ്രത്യേകിച്ചും. അതുപോലെയുള്ള ക്രൂരതകളുടെ അനേകം വാർത്തയാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. വന്യജീവികളെ വേട്ടയാടൽ, ഫാമിലും മറ്റുമുള്ള മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത തുടങ്ങിയവയെല്ലാം അതിൽ പെടുന്നു. അതോടൊപ്പം തന്നെ വർധിച്ചു വരുന്ന ഒന്നാണ് മൃഗങ്ങളോടുള്ള ലൈംഗിക പീഡനം.
എല്ലാവരും ബഹുമാനത്തോടെ കണ്ടിരുന്നയാളാണ് പ്രൊഫസറായ മാറ്റ്‌സൗക്കാസ്. തന്റെ അസാധാരണമായ അധ്യാപന കഴിവുകൾക്ക് നിരവധി അംഗീകാരവും ഇയാൾ നേടിയിട്ടുണ്ട്. മൂന്ന് അധ്യാപക അവാർഡുകളാണ് ഇയാൾ നേടിയിട്ടുള്ളത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 2014 മുതൽക്ക് തന്നെ ഇയാൾ കാട്ടിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഏതായാലും, എല്ലാവരും ബഹുമാനിക്കുന്ന ഒരു പ്രൊഫസർ ഇത്തരത്തിൽ ഒരു കുറ്റകൃത്യം ചെയ്തത് ആളുകളെ വലിയ തരത്തിൽ ഞെട്ടിച്ചു.

