തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ പരിക്കേറ്റയാളെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴി അക്രമാസക്തനായി. ആംബുലൻസിന്റെ ചില്ലു തകർത്ത പ്രതി ജീവനക്കാരെ മർദിച്ചു. ബാലരാമപുരം ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ പുന്നകുളം സ്വദേശി അരുൺ ആണ് അക്രമി. 2023 മെയ് 30നാണ് സംഭവം
ടിബി ജംഗ്ഷനിൽ ആംബുലൻസ് എത്തിയപ്പോൾ അക്രമാസക്തനായ അരുൺ വാഹനത്തിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിച്ചു. അരുണിന്റെ പരാക്രമം കണ്ടതോടെ ഡ്രൈവർ വാഹനം നിർത്തി പുറകിലെ വാതിൽ തുറന്നപ്പോൾ ആൾക്കെതിരെയും ആക്രമണമുണ്ടായി. തുടർന്ന്, പൊലീസ് എത്തി ഇയാളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി

