അസ്മിയയുടെ ദുരൂഹ മരണം: മതപഠന ശാല പ്രവർത്തന രേഖകൾ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ മതപഠനശാല കൃത്യമായ പ്രവർത്തന രേഖകൾ ഹാജരാക്കായിട്ടില്ലെന്ന് ബാലാവകാശ കമ്മീഷൻ. കമ്മീഷൻ കഴിഞ്ഞ ദിവസം മതപഠനശാലയിൽ നേരിട്ടെത്തി തെളിവെടുപ്പ് നടത്തി. പെൺകുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയ കമ്മീഷൻ ഉടൻ സർക്കാറിന് റിപ്പോർട്ട് നൽകും.

അസ്മിയയുടെ മരണത്തിന് പിന്നാലെ ബാലരാമപുരത്തെ അൽ അമാൻ ചാരിറ്റബിൾ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിക്കുന്നത്. സംഭവം വലിയ വിവാദവുമായ സാഹചര്യത്തിലാണ് ബാലാവാകശാ കമ്മീഷൻ ചെയർമാൻ കെവി മനോജ് കുമാർ തെളിവെടുപ്പിനായെത്തിയത്. മതപഠനശാല പ്രവർത്തിക്കാനുള്ള അനുമതി രേഖകൾ കമ്മീഷന് മുന്നിൽ ഹാജരാക്കാൻ സ്ഥാപനത്തിന് കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ മരണത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →