ഉഷയില്‍നിന്ന് ഇത് പ്രതീക്ഷിച്ചില്ല: ബജ്‌രംഗ് പൂനിയ

ഡല്‍ഹി: ഉഷയില്‍നിന്ന് ഇത്രയും കടുത്തവാക്കുകള്‍ പ്രതീക്ഷിച്ചില്ലെന്നു ബജ്‌രംഗ് പൂനിയ പ്രതികരിച്ചു. ഐ.ഒ.എ. അധ്യക്ഷയില്‍നിന്നു പിന്തുണയാണു പ്രതീക്ഷിച്ചതെന്നും പൂനിയ പറഞ്ഞു. കായികമേഖലയ്ക്കായി പ്രധാനമ്രന്തി നരേന്ദ്ര മോദി ഒരുപാട് കാര്യങ്ങള്‍ ചെയ്യുമ്പോള്‍, ഗുസ്തിതാരങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുന്നതു തെറ്റായ കീഴ്‌വഴക്കമാണെന്ന് ഐ.ഒ.എ. ജോയിന്റ് സെക്രട്ടറിയും ആക്ടിങ് സി.ഇ.ഒയുമായ കല്യാണ്‍ ചൗബെ ആരോപിച്ചു. പ്രശ്‌നത്തില്‍ ഐ.ഒ.എ. നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.

ഏഴംഗസമിതി സാക്ഷിപ്പട്ടിക തയാറാക്കിയിട്ടുണ്ട്. അവര്‍ സമിതിക്കു മുന്നിലെത്തി മൊഴി നല്‍കണം. അതിന്റെ അടിസ്ഥാനത്തിലാകും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക- ചൗബെ പറഞ്ഞു. ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ ഐ.ഒ.എ. മൂന്നംഗ അഡ്‌ഹോക് കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ നേതൃത്വത്തില്‍ 45 ദിവസത്തിനകം പുതിയ എക്‌സിക്യൂട്ടീവ് കൗണ്‍സിലിനെ തെരെഞ്ഞടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →