റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

50 ശ​ത​മാ​നം സീ​റ്റ് വ​ർദ്ധന : ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ്

April 6, 2026 - 6:33 am

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​യി​ലും 50 ശ​ത​മാ​നം സീ​റ്റ് വ​ർ​ധി​പ്പി​ക്കു​ന്പോ​ൾ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ലെ​ന്ന പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് സ​മൂ​ഹ മാ​ധ്യ​മ​മാ​യ എ​ക്സി​ൽ കു​റി​ച്ചു. ത​ന്‍റെ പ്ര​സ്താ​വ​ന​ക​ളി​ലൂ​ടെ പ്ര​ധാ​ന​മ​ന്ത്രി ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നും ജ​യ​റാം ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി.സീ​റ്റ് വ​ർ​ധി​പ്പി​ക്കു​ന്ന​ത് എ​ങ്ങ​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും എ​ന്ന് ഉ​ദാ​ഹ​ര​ണ​മ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി ആ​യി​രു​ന്നു ജ​യ​റാം ര​മേ​ശി​ന്‍റെ വി​മ​ർ​ശ​നം. നി​ല​വി​ൽ കേ​ര​ള​വും ഉ​ത്ത​ർ​പ്ര​ദേ​ശും ത​മ്മി​ൽ ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ലെ അ​ന്ത​രം 60 ആ​ണ്.

ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മോ​ദി സ​ർ​ക്കാർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ജ​യ​റാം ര​മേ​ശ്

ഇ​രു സം​സ്ഥാ​ന​ങ്ങ​ളി​ലും 50 ശ​ത​മാ​നം വീ​തം സീ​റ്റ് വ​ർ​ധ​ന ഉ​ണ്ടാ​കു​മ്പോ​ൾ കേ​ര​ള​ത്തി​ലെ ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം 20ൽ ​നി​ന്ന് 30 ആ​യി വ​ർ​ധി​ക്കും. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 80ൽ ​നി​ന്ന് 120 ആ​യി കൂ​ടും. അ​പ്പോ​ൾ ഇ​രു സം​സ്ഥാ​ന​വും ത​മ്മി​ലു​ള്ള സീ​റ്റു​ക​ളു​ടെ അ​ന്ത​രം 90 ആ​യി വ​ർ​ധി​ക്കു​മെ​ന്നും ജ​യ​റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി.രാ​ജ്യം ഗു​രു​ത​ര​ സാ​മ്പത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​​മ്പോഴും വി​ദേ​ശ​ന​യ​ത്തി​ൽ വി​ള്ള​ൽ സം​ഭ​വി​ക്കു​മ്പോ​ഴും ഈവി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് മോ​ദി സ​ർ​ക്കാർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ജ​യ​റാം ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *