ഭർത്താവിനെ ഭാര്യ വെട്ടി കൊലപ്പെടുത്തി

രാജപുരം (കാസർകോട്): ∙ മദ്യപിച്ചെത്തി വഴക്കിട്ട ഭർത്താവിനെ ഭാര്യ വെട്ടി കൊലപ്പെടുത്തി. പാണത്തൂർ പുത്തൂരടുക്കത്തെ പനച്ചിക്കാട് വീട്ടിൽ ബാബു വർഗീസിനെയാണ് (54) 2023 ഏപ്രിൽ 7ന് വീടിനകത്ത് വെട്ടേറ്റ് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ബാബു മദ്യപിച്ചെത്തി രാവിലെ മുതൽ ഭാര്യയുമായി വഴക്കായിരുന്നെന്ന് അയൽവാസികൾ പറയുന്നു.

ബാബുവിന്റെ ശരീരത്തിൽ വെട്ടേറ്റ മൂന്ന് പാടുകൾ ഉണ്ട്. തലയ്ക്കും വലതു ചെവിയോടു ചേർന്നുമുള്ള ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നാണ് റിപ്പോർട്ട്. ഭാര്യ സീമന്തനിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്ന് രാജപുരം സിഐ കൃഷ്ണൻ കെ.കാളിദാസൻ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹ പരിശോധനയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്കു മാറ്റി. പരേതരായ വർഗീസിന്റെയും അന്നമ്മയുടെയും മകനാണ് കൊല്ലപ്പെട്ട ബാബു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →