കൊച്ചി: എന്നും പ്രേക്ഷകര്‍ക്കിടയില്‍ സ്വാധീനവും കൗതുകവുമുള്ള, ചരിത്രത്തിന്റെ താളുകളില്‍ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഫാന്റസി കഥയാണ് കടമറ്റത്തു കത്തനാര്‍. ഈ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവര്‍ത്തകരുടേയും പിന്‍ബലത്തോടെ ചലച്ചിത്രാവിഷ്ക്കാരം നടത്തപ്പെടുന്നു. ഫിലിപ്സ് ആന്റ് മങ്കിപ്പെന്‍’, ‘ഹോം’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ റോജിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മലയാള സിനിമയിലെ വമ്പന്‍ ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമായ ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ അഞ്ച് ബുധനാഴ്ച കൊച്ചി പൂക്കാട്ടുപടിയിലെ ഗോകുലം ഫ്‌ളോറില്‍ വച്ച് ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമിട്ടു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ പൂജാ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
ജയസൂര്യയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കടമറ്റത്തു കത്തനാരായി വേഷമിടുന്നത്. കത്തനാരായി മാറാന്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി ജയസൂര്യ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒരുങ്ങുകയായിരുന്നു. ജയസൂര്യക്കു പുറമേ ഇതര ഭാഷകളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. മലയാള സിനിമയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണിത്. 200 ദിവസത്തെ ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകനായ റോജിന്‍ തോമസ് പറഞ്ഞു. മൂന്നു വര്‍ഷമായി ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിട്ട്. അത്രയും മുന്നൊരുക്കങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കി. ആര്‍. രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ഗോകുലം ഗോപാലന്‍ ആദ്യ ഭദ്രദീപം തെളിയിച്ചു. ജയസൂര്യ, റോജിന്‍തോമസ്, കൃഷ്ണമൂര്‍ത്തി, രാഹുല്‍ സുബ്രഹ്മണ്യന്‍, ആര്‍ രാമാനന്ദ്, നീല്‍ ഡി കുഞ്ഞ, രാജീവന്‍, ഉത്തരാ മേനോന്‍, എന്നിവരും ഈ ചടങ്ങില്‍ പങ്കാളികളായി. തുടര്‍ന്ന് ശ്രീ ഗോകുലം ഗോപാലന്‍ സ്വിച്ചോണ്‍ കര്‍മ്മവും ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നല്‍കി.
36 ഏക്കറില്‍ നാല്‍പ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീര്‍ണ്ണമുള്ള പടുകൂറ്റന്‍ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയില്‍ ഒരുക്കിയിരിക്കുന്നത്. തമിഴ് – തെലുങ്കു സിനിമകളിലൂടെ ഏറെ ശ്രദ്ധേയനായ മലയാളിയായ രാജീവന്‍ ആണ് സെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണിത്. 200 ദിവസത്തെ ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകനായ റോജിന്‍ തോമസ് പറഞ്ഞു. മൂന്നു വര്‍ഷമായി ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിട്ട്. അത്രയും മുന്നൊരുക്കങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി വരുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കി. ആര്‍. രാമാനന്ദാണ് ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ഏറ്റവും നൂതന സാങ്കേതിക വിഭാഗമായ വിഎഫ്‌എക്സ് ആന്റ് വെര്‍ച്ച്വല്‍ പ്രൊഡക്ഷന്‍സിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. വെര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ഇന്ത്യയിലെ ആദ്യ ചിത്രം കൂടിയാണിത്. ത്രീഡി ദൃശ്യ വിസ്മയത്തിലൂടെ ഒരുക്കുന്ന ഈ ചിത്രം ആധുനിക സാങ്കേതിക വിദ്യകളുടെ സംഗമ സംരംഭമെന്നു തന്നെ പറയാം. ആശംസകള്‍ അനില്‍.. എന്തായാലും പാര്‍ട്ടി മാറിയതിന്റെ പേരില്‍ കോണ്‍ഗ്രസിലെ ആരും അയാളെ 51 വെട്ട് വെട്ടാന്‍ പോകുന്നില്ല’: ഹരീഷ് പേരടി. കൊറിയന്‍ വംശജനും കാനഡയില്‍ താമസ്സക്കാരനുമായ ജെജ പാര്‍ക്ക് ആണ് ഈ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കമ്പോസ് ചെയ്യുന്നത്. കഴിഞ്ഞ 2 മാസമായി ഇവര്‍ ഇവിടെ പരിശീലനം നടത്തിവരുന്നു.
രാഹുല്‍ സുബ്രമണ്യനാണ് സംഗീത സംവിധായകന്‍. ഛായാഗ്രഹണം – നീല്‍ ഡി കുഞ്ഞ, എഡിറ്റിംഗ് – റോജിന്‍ തോമസ്, മേക്കപ്പ് – റോണക്സ് സേവ്യര്‍. വസ്ത്രാലങ്കാരം – ഉത്തരാ മേനോന്‍, വിഎഫ്‌എക്സ് സൂപ്പര്‍വൈസര്‍ – വിഷ്ണു രാജ്, വിഎഫ്‌എക്സ് പ്രൊഡ്യൂസര്‍ – സെന്തില്‍ നാഥന്‍, ഡിഐ കളറിസ്റ്റ് – എസ്‌ആര്‍കെ. വാര്യ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – ഷാലം, ഗോപേഷ്, കോ പ്രൊഡ്യൂസേര്‍സ് – വിസി പ്രവീണ്‍, ബൈജു ഗോപാലന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – കൃഷ്ണമൂര്‍ത്തി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സിദ്ദു പനയ്ക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് – സജി സി ജോസഫ്, രാധാകൃഷ്ണന്‍ ചേലാരി, ശ്രീ ഗോകുലം മൂവീസ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

