റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഉദ്ഘാടനം നിര്‍വഹിച്ചു

February 28, 2023 - 8:13 am

ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി യുവതീ യുവാക്കള്‍ക്ക് പ്രീമാര്യേജ് ആന്റ് പോസ്റ്റ് മാര്യേജ് കൗണ്‍സലിംഗ്, വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ്, എന്നീ പദ്ധതികളുടെ ഉദ്ഘാടനം കോന്നി എം.എല്‍.എ അഡ്വ കെ യു ജനീഷ് കുമാര്‍ നിര്‍വഹിച്ചു. പരിപാടിയില്‍ എട്ടു മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ദിശാബോധം നല്‍കുന്നതിലേക്കുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസ് നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ അഡ്വ ആര്‍ ബി രാജീവ് കുമാര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട്,  ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, മെമ്പറുമാരായ മിനി മനോഹരന്‍, ലക്ഷ്മി ജി നായര്‍, അനൂപ് വേങ്ങവിള, ജീന ഷിബു, അരുണ്‍ രാജ്, ലത, ജെ.പ്രകാശ് , വിദ്യാ ഹരികുമാര്‍, കാഞ്ചന, സതീശ് കുമാര്‍, സെക്രട്ടറി ബി .സുനില്‍ , സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഷീലാകുമാരി എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *