ചങ്ങരംകുളം: കണ്ണൂരിലെ അര്‍ബന്‍ നിധി തട്ടിപ്പുകേസിലെ പ്രധാന പ്രതി ഷൗക്കത്തലിയുമായി ചങ്ങരംകുളത്തെ വീട്ടില്‍ അന്വേഷണസംഘം റെയ്ഡ് നടത്തി. പ്രതി താമസിക്കുന്ന വീട്ടിലാണു കാലത്ത് 10 മണിയോടെ കണ്ണൂര്‍ ടൗണ്‍ സി.ഐ. ബിനു മോഹന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം റെയ്ഡ് നടത്തിയത്. കോടികളുടെ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണു കേസ്. ഇയാള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളിലായി നൂറിലധികം കേസുകള്‍ ഉണ്ടെന്നാണ് വിവരം.
കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ നിധി ലിമിറ്റഡ് എന്ന സ്വകാര്യധനകാര്യ സ്ഥാപനം നിക്ഷേപകരെ വഞ്ചിച്ചെന്ന പരാതികള്‍ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് അന്വേഷിക്കുന്നത്. ഇതിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവിറക്കിയിരുന്നു.

