ചേരാനെല്ലൂർ പഞ്ചായത്തിൽ നടപ്പാക്കുന്ന കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാജേഷ് നിർവഹിച്ചു. വനിതാവികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. മൂന്നു ലക്ഷം രൂപയാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ക്ഷീര സംഘങ്ങൾ വഴിയാണ് കാലിത്തീറ്റ വിതരണം ചെയ്യുന്നത്. വെറ്റിനറി സർജൻ സാക്ഷ്യപ്പെടുത്തിയ അപേക്ഷയും റേഷൻ കാർഡിന്റെ പകർപ്പും സഹിതം അപേക്ഷകർക്ക് കാലിത്തീറ്റ കൈപ്പറ്റാൻ സാധിക്കും.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരിഫ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് റെമ്മി, റിനി ഷോബി, ചേരാനെല്ലൂർ ക്ഷീര സംഘം പ്രസിഡന്റ് ടി.കെ അലിയാർ, ബ്ലോക്ക് ക്ഷീര വികസന ഓഫീസർ ജെ. ഷൈമ തുടങ്ങിയവർ പങ്കെടുത്തു.



